- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതീക്ഷയോടെ യുവ താരനിര അണിനിരക്കുന്ന 'ബ്രോമാൻസ്'; കംപ്ലീറ്റ് എന്റർടൈനറുമായി അരുൺ ഡി ജോസ്; ചിത്രം നാളെ മുതൽ തീയേറ്ററുകളിൽ
കൊച്ചി: പ്രൊമോഷണൽ മെറ്റീരിയലുകൾ പുറത്ത് വന്നത് മുതൽ വലിയ ആകാംഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് 'ബ്രോമാൻസ്'. ജോ ആൻഡ് ജോ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അരുൺ ഡി ജോസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മലയാളത്തിലെ ഒരുപിടി മികച്ച യുവതാരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. വലിയ പ്രതീക്ഷയോടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നാളെയാണ് ചിത്രത്തിന്റെ റിലീസ്.
ഇന്നലെ രാജേന്ദ്ര മൈതാനിയിൽ നടന്ന എം ജി യൂണിവേഴ്സ്റ്റിയുടെ നാടകോത്സവം വേദിയിലെത്തിയ ബ്രോമാൻസ് താരങ്ങൾ പ്രേക്ഷകരെ ആഹ്‌ളാദത്തിലാഴ്ത്തിയിരുന്നു. ചിത്രത്തിന്റെ ട്രെയിലറും, ഗാനങ്ങളൂം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബിനു പപ്പു, കലാഭവൻ ഷാജോൺ, ശ്യാം മോഹൻ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. 18+ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാൻസ്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ് നാഥ് എന്നിവർ ചേർന്നാണ് തിരക്കഥ, സംഭാഷണം എഴുതുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ചിത്രം ഫെബ്രുവരി 14-ന് റിലീസ് ചെയ്യമെന്നാണ് സൂചന.
എഡിറ്റിംഗ് ചമൻ ചാക്കോ, സംഗീതം ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ കൺട്രോളർ സുധാർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂംസ് മഷർ ഹംസ, കലാസംവിധാനം നിമേഷ് എം താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുൽ ബഷീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സജി പുതുപ്പള്ളി, പ്രൊഡക്ഷൻ മാനേജർ സുജിത്, ഹിരൺ, ഡിസൈൻസ് യെല്ലോ ടൂത്ത്, സ്റ്റിൽസ് വിഘ്‌നേശ്, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയ, പി ആർ ഒ- എ എസ് ദിനേശ്.