- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടല്‍ പൊളിച്ചു നീക്കിയ സംഭവം; തെലുങ്ക് സൂപ്പര്‍താരം വെങ്കടേഷിനും റാണ ദഗുബാട്ടിക്കുമെതിരെ കേസെടുത്തു പോലീസ്
തെലുങ്ക് സൂപ്പര്‍താരം വെങ്കടേഷിനും റാണ ദഗുബാട്ടിക്കുമെതിരെ കേസെടുത്തു പോലീസ്
ഹൈദരാബാദ്: തെലുഗു സൂപ്പര്‍ താരം വെങ്കടേഷിനും റാണ ദഗുബാട്ടിക്കുമെതിരെ കേസെടുത്ത് ഹൈദരാബാദ് ഫിലിം നഗര്‍ പൊലീസ്. ഫിലിം നഗറിലെ ഡെക്കാന്‍ കിച്ചണ്‍ ഹോട്ടല്‍ പൊളിച്ചതുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. റാണ ദഗുബാട്ടിയുടെ സഹോദരന്‍ അഭിരാം ദഗുബാട്ടി, പിതാവ് സുരേഷ് ദഗുബാട്ടി എന്നിവര്‍ക്കെതിരെയും കേസുണ്ട്.
കേസില്‍ വെങ്കടേഷ് ഒന്നാംപ്രതിയും റാണ രണ്ടാംപ്രതിയുമാണ്. ഹൈദരാബാദ് ജൂബിലി ഹില്‍സില്‍ ദഗുബാട്ടി കുടുംബത്തിന്റെ വസ്തുവില്‍ സ്ഥിതി ചെയ്യുന്ന 'ഡെക്കാന്‍ കിച്ചന്‍' ഹോട്ടല്‍ തകര്‍ത്ത സംഭവത്തിലാണ് താരകുടുംബത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. കെ. നന്ദകുമാര്‍ എന്നയാള്‍ക്ക് സ്ഥലം ലീസിന് നല്‍കിയിരുന്നു. ഈ സ്ഥലത്താണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, പിന്നീട് ഇരുകക്ഷികളും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ദഗുബാട്ടി കുടുംബം ഹോട്ടല്‍ പൊളിക്കുകയുമായിരുന്നു.
ഹോട്ടല്‍ പൊളിച്ചത് നിയമവിരുദ്ധമാണെന്ന് കാട്ടി ഡെക്കാന്‍ കിച്ചന്‍ ഉടമ നന്ദകുമാര്‍ കോടതിയെ സമീപിച്ചു. കോടതി ഉത്തരവ് ലംഘിച്ച് ദഗുബാട്ടി കുടുംബം ഡെക്കാന്‍ കിച്ചണ്‍ തകര്‍ത്തുവെന്നാണ് നന്ദകുമാര്‍ പറയുന്നത്. ഹോട്ടല്‍ തകര്‍ത്തതുവഴി 20 കോടിയുടെ നഷ്ടമുണ്ടായെന്നും ഹോട്ടല്‍ വാടകക്ക് നല്‍കുന്നത് സംബന്ധിച്ച് കോടതി ഉത്തരവുണ്ടായിട്ടും അനധികൃതമായി പൊളിച്ച് വിലപിടിപ്പുള്ള കെട്ടിടം നശിപ്പിച്ച് ഫര്‍ണിച്ചറുകള്‍ കൊണ്ടുപോയെന്നും നന്ദകുമാര്‍ പറയുന്നു. തുടര്‍ന്നാണ് കോടതി നിര്‍ദേശപ്രകാരം കേസെടുത്തിരിക്കുന്നത്.