കൊച്ചി: 'ഉദാഹരണം സുജാത'യിലൂടെ ബാലതാരമായി എത്തി ഇന്ന് മലയാള സിനിമയിലെ മുൻനിര നായികയായി മാറിയ അനശ്വര രാജന്റെ ഏറ്റവും പുതിയ ചിത്രം 'ചാമ്പ്യൻ' ഒടിടിയിൽ റിലീസ് ചെയ്തു. സ്പോർട്സ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 25-ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചാമ്പ്യൻ ആഗോളതലത്തിൽ 17 കോടി രൂപയാണ് കളക്ഷൻ നേടിയത്.

എന്നാൽ, ചിത്രത്തിന്റെ ഒടിടി അവകാശത്തിനായി നെറ്റ്ഫ്ലിക്സ് ചിലവിട്ട തുക സിനിമാ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. 16 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ റൈറ്റ്‌സ് സ്വന്തമാക്കിയതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാട്ടുംപുറത്തുകാരിയായി അനശ്വര ദേശീയ അവാർഡ് ജേതാവായ പ്രദീപ് അദ്വൈതം സംവിധാനം ചെയ്ത ഈ പിരീഡ് സ്പോർട്സ് ഡ്രാമയിൽ ഒരു തനി നാട്ടുംപുറത്തുകാരിയുടെ വേഷത്തിലാണ് അനശ്വര എത്തുന്നത്.

റോഷൻ ആണ് ചിത്രത്തിൽ അനശ്വരയുടെ നായകനായി അഭിനയിച്ചിരിക്കുന്നത്. ഫുട്ബോളിനോട് അടങ്ങാത്ത അഭിനിവേശമുള്ള, ശക്തമായ ഇച്ഛാശക്തിയുള്ള ഒരു കളിക്കാരനായാണ് റോഷൻ ചിത്രത്തിൽ വേഷമിട്ടത്. സ്വപ്ന സിനിമാസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ വലിയ വരവേൽപ്പ് ലഭിച്ചിരുന്നു. ഇന്ദ്രജിത്തിനൊപ്പമുള്ള മലയാള ചിത്രങ്ങൾക്ക് ശേഷം അനശ്വരയുടെ കരിയറിലെ സുപ്രധാന ചുവടുവെപ്പായി ഈ തെലുങ്ക് ചിത്രം മാറിയിരിക്കുകയാണ്.