- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്ഷൻ ത്രില്ലർ 'വവ്വാൽ'; ബിഗ് ബജറ്റ് ചിത്രത്തിൽ 'കരിവണ്ണനാ'യി മൻരാജ്; ക്യാരക്ടർ പോസ്റ്റർ പുറത്ത്

കൊച്ചി: ഷഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും നിർവഹിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആക്ഷൻ ത്രില്ലർ ചിത്രം 'വവ്വാൽ'ന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. മലയാള സിനിമയിലെ സജീവ സാന്നിധ്യമായ മൻരാജ് അവതരിപ്പിക്കുന്ന 'കരിവണ്ണൻ' എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മുന്നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മൻരാജിന്റെ കരിയറിലെ ശ്രദ്ധേയമായ ഒരു കഥാപാത്രമായിരിക്കും ഇതെന്ന് പോസ്റ്റർ സൂചന നൽകുന്നു.
വൻ താരനിരയുമായി 'വവ്വാൽ'
മിമിക്രിയിലൂടെ സിനിമാരംഗത്തെത്തിയ മൻരാജ്, വൈവിധ്യമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി ബി ആണ് നിർമ്മിക്കുന്നത്. സുരീന്ദർ യാദവാണ് സഹനിർമ്മാതാവ്. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ്, മുത്തുകുമാർ, ലെവിൻ സൈമൺ ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, ഗോകുലൻ, ശ്രീജിത്ത് രവി തുടങ്ങി മുപ്പതിലേറെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്.
അണിയറപ്രവർത്തകർ
മനോജ് എം ജെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഫാസിൽ പി ഷഹ്‌മോനാണ്. ജോസഫ് നെല്ലിക്കലാണ് പ്രൊഡക്ഷൻ ഡിസൈനർ. ജോൺസൺ പീറ്റർ സംഗീതസംവിധാനവും പി ബി എസ്, സുധാംശു എന്നിവർ ഗാനരചനയും നിർവഹിച്ചിരിക്കുന്നു. നോക്കൗട്ട് നന്ദയാണ് ചിത്രത്തിലെ ആവേശം നിറയ്ക്കുന്ന സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.


