- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വമ്പൻ താരനിരയുമായി റെസിലിങ് ആക്ഷൻ എൻ്റർടെയ്നർ; 'ലിറ്റി'ലായി ഇഷാൻ ഷൗക്കത്ത്; 'ചത്താ പച്ച'യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്; ചിത്രം ജനുവരി 22ന് തിയറ്ററുകളിലേക്ക്
കൊച്ചി: നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന റെസിലിങ് ആക്ഷൻ എൻ്റർടെയ്നർ ചിത്രം 'ചത്താ പച്ച' ജനുവരി 22ന് തിയറ്ററുകളിലെത്തും. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ഇഷാൻ ഷൗക്കത്തിന്റെ 'ലിറ്റിൽ' എന്ന കഥാപാത്രത്തിന്റെ ലുക്ക് പോസ്റ്റർ റീൽ വേൾഡ് എന്റർടെയിൻമെന്റ് പുറത്തുവിട്ടു. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. 'മാർക്കോ' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ ഇഷാൻ ഷൗക്കത്ത്, 'ചത്താ പച്ച'യിൽ ലിറ്റിൽ എന്ന കഥാപാത്രത്തിലൂടെയാണ് എത്തുന്നത്.
ഷിഹാൻ ഷൗഖത്ത്, നിർമ്മാതാവ് രിതേഷ്, രമേഷ് എസ് രാമകൃഷ്ണൻ, ഷൗഖത്ത് അലി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടീസർ ഇതിനോടകം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. നടൻ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നതും, പ്രശസ്ത സംഗീത സംവിധായക കൂട്ടുകെട്ടായ ശങ്കർ-എഹ്സാൻ-ലോയ് മലയാള സിനിമയിൽ ആദ്യമായി 'ചത്താ പച്ച'യിലൂടെ സംഗീതം ഒരുക്കുന്നു എന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.
ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാർ നിർവഹിച്ചിരിക്കുന്നു. ടീ സീരീസിനാണ് സംഗീത അവകാശം. പശ്ചാത്തല സംഗീതം മുജീബ് മജീദും ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനും ആക്ഷൻ കൊറിയോഗ്രാഫി കലൈ കിംഗ്സണും എഡിറ്റിംഗ് പ്രവീൺ പ്രഭാകറും നിർവഹിക്കുന്നു. സനൂപ് തൈകുടമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.




