വേറിട്ട ഗെറ്റപ്പില്‍ അനൂപ് മേനോനും ലാലും; മൈന്‍ഡ് ഗെയിമുമായി ത്രില്ലടിപ്പിക്കാന്‍ ചെക്മേറ്റ് വരുന്നു; ട്രെയ്ലര് പുറത്ത്
തിരുവനന്തപുരം: അനുപ് മേനോനും ലാലും വേറിട്ട ഗെറ്റപ്പിലെത്തുന്ന ചിത്രം ചെക്ക് മേറ്റിന്റെ ട്രെയ്ലര് പുറത്ത്.രതീഷ് ശേഖരാണ് ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു മൈന്‍ഡ് ഗെയിം ത്രില്ലറായെത്തുന്ന സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോര്‍ക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 'ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം' എന്ന ടാഗ്ലൈനോടെയാണ് ചിത്രമെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടു.ഉദ്വേഗം നിറയ്ക്കുന്ന രംഗങ്ങളുമായി എത്തിയിരിക്കുന്ന ട്രെയിലര്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.പണം, അധികാരം കുടിപ്പക, നിലനില്‍പ്പിനായുള്ള പോരാട്ടങ്ങള്‍ ഇവയൊക്കെ സിനിമയുടെ കഥാഗതിയിലുണ്ട്. രേഖ ഹരീന്ദ്രന്‍, രാജലക്ഷ്മി, അഞ്ജലി […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: അനുപ് മേനോനും ലാലും വേറിട്ട ഗെറ്റപ്പിലെത്തുന്ന ചിത്രം ചെക്ക് മേറ്റിന്റെ ട്രെയ്ലര് പുറത്ത്.രതീഷ് ശേഖരാണ് ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു മൈന്‍ഡ് ഗെയിം ത്രില്ലറായെത്തുന്ന സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോര്‍ക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 'ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം' എന്ന ടാഗ്ലൈനോടെയാണ് ചിത്രമെത്തുന്നത്.
ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടു.ഉദ്വേഗം നിറയ്ക്കുന്ന രംഗങ്ങളുമായി എത്തിയിരിക്കുന്ന ട്രെയിലര്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.പണം, അധികാരം കുടിപ്പക, നിലനില്‍പ്പിനായുള്ള പോരാട്ടങ്ങള്‍ ഇവയൊക്കെ സിനിമയുടെ കഥാഗതിയിലുണ്ട്.
രേഖ ഹരീന്ദ്രന്‍, രാജലക്ഷ്മി, അഞ്ജലി മോഹനന്, വിശ്വം നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.നേരത്തെ പുറത്തിറങ്ങിയ ടീസറും പാട്ടുകളും അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഈ മാസം എട്ടിനാണ് സിനിമയുടെ റിലീസ്.