- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ആവശ്യം നിര്‍മാതാക്കള്‍ അംഗീകരിച്ചോ?; ചിരഞ്‍ജീവിയുടെ അടുത്ത ചിത്രത്തിൽ നയൻതാരയെ നായികയായി പ്രഖ്യാപിച്ചു; പുതിയ വീഡിയോ പുറത്തുവിട്ടു
ചിരഞ്‍ജീവിയുടെ നായികയായി വീണ്ടും നയൻതാര എത്തുന്നതായി വിവരങ്ങൾ. അനില്‍ രവിപുഡിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നായികയാകാൻ നയൻതാര 18 കോടി ആവശ്യപ്പെട്ടതിനാല്‍ ചിത്രത്തിലേക്ക് മറ്റ് നായികമാരെ പരിഗണിക്കാൻ നിര്‍മാതാക്കള്‍ ആലോചിക്കുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആ ആവശ്യം നിര്‍മാതാക്കള്‍ അംഗീകരിച്ചോയെന്ന കാര്യത്തില്‍ വ്യക്തമല്ല.ഇപ്പോഴിതാ, നയൻതാരയെ നായികയായി പ്രഖ്യാപിച്ച് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ചിരഞ്‍ജീവിയുടെ അടുത്ത് ഇറങ്ങാൻ പോകുന്ന ചിത്രമാണ് വിശ്വംഭര. ചിരഞ്‍ജീവിയുടെ വേറിട്ട ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശ്വംഭര. സംവിധാനം വസിഷ്‍ഠ മല്ലിഡിയാണ്. ചിരഞ്‍ജീവിയുടെ ജോഡിയായി തൃഷ എത്തുന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുക ഓഗസ്റ്റ് 22ന് ആയിരിക്കുമെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ഇഷ ചൗളയും രമ്യ പശുപലേടിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകുമെന്നും ഒരു റിപ്പോർട്ട് ഉണ്ട്. രമ്യ പശുപലേടി ചിരഞ്ജീവിക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു.