- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോനെ...ഷക്കീല വന്ന?; കർത്താവേ..കിട്ടിക്കാണുമോ?; ആ ടസ്കർർ...!; തിയറ്ററുകൾ വീണ്ടും പൂരപ്പറമ്പാക്കി 'തല'യും പിള്ളേരും; രണ്ടാം ദിനവും രക്ഷയില്ല; ആദ്യദിവസത്തേക്കാൾ കൂടുതല്‍ കളക്ഷൻ; ഇത് പഴുകുതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയെന്ന് ആരാധകർ; റീ റിലീസില്‍ 'ഛോട്ടാ മുംബൈ' ആറാടുമ്പോൾ!
നമ്മുടെ മലയാള സിനിമയിൽ നിരവധി എവർഗ്രീൻ ഹിറ്റ് ചിത്രങ്ങൾ ഉണ്ട്. അതിലെ ഒരു ചിൽ കാറ്റഗറിയിൽ പ്പെട്ട സിനിമയാണ് 2007ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈ. ആ വർഷത്തെ ഗംഭീരമായ സിനിമ ഇപ്പോഴും മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ മായാതെ കിടപ്പുണ്ട്. എല്ലാ കൊല്ലവും ന്യുഇയർ ആകുമ്പോൾ ഏതേലും ഒരു ചാനലിൽ ഛോട്ടാ മുംബൈ എന്ന ചിത്രം കാണും.
അത്രയ്ക്കും പ്രത്യക ഫാൻ ബേസ് ഉള്ള സിനിമ തന്നെയാണ് ഛോട്ടാ മുംബൈ. പഴുകുതോറും വീര്യം കൂടുന്ന വീഞ്ഞ് പോലൊരു സിനിമ എന്നാണ് ആരാധകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ, തിയറ്ററുകൾ പൂരപ്പറമ്പാക്കി വീണ്ടും 'തല'യുടെ വിളയാട്ടം. 'ഛോട്ടാ മുംബൈ' യുടെ റീ റിലീസില്‍ ഞെട്ടിയിരിക്കുകയാണ് തിയറ്ററുകൾ. കഴിഞ്ഞ ദിവസം തിയറ്ററിൽ വീണ്ടും പുറത്തിറങ്ങിയ ചിത്രം രണ്ടാം ദിനത്തിലും കലക്ഷനിൽ നേട്ടം കൊയ്ത് മുന്നേറുകയാണ്.
ഒരു ആക്‌ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രം മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ദേവദൂതനുശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ ഫോർ കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിങ് ചെയ്യുന്നത്. മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷൻ റസല്യൂഷൻ (HDR) ഫോർമാറ്റിലുള്ള ചിത്രമാണിത്.
പ്രദർശനത്തിനെത്തി രണ്ട് ദിവസത്തിനുള്ളിൽ 1.02 കോടി ബോക്സ് ഓഫിസ് കലക്ഷൻ നേടി ഛോട്ടാ മുംബൈ. റീറിലീസ് ചെയ്ത ചിത്രം ആദ്യ ദിനം നേടിയത് 40 ലക്ഷം രൂപയുടെ ഓപ്പണിങ് കലക്ഷനാണ്. തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിൽ മാത്രമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. അവയിൽ നിന്നാണ് ഇത്രയും മികച്ച പ്രതികരണം ചിത്രം നേടിയിരിക്കുന്നത്.
മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ ജൂൺ ആറിനാണ് ചിത്രം പ്രദർശനത്തിനെത്തിയത്. അഡ്വാൻസ് ബുക്കിങ്ങിന് നല്ല പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നു ലഭിച്ചത്. പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ റിലീസ് ചെയ്ത ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നു. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി.പി.നായരമ്പലം ആയിരുന്നു.
വലിയ ആവേശത്തോടെയാണ് തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ഗാമയെ പ്രേക്ഷകർ സ്വീകരിച്ചത്. മികച്ച ബുക്കിംഗ് മാത്രമല്ല പല തിയറ്ററുകളിലും ലേറ്റ് നൈറ്റ് ഷോകൾ വരെ നടക്കുന്നുണ്ട്. ഈ അവസരത്തിൽ ഛോട്ടാ മുംബൈ രണ്ട് ദിവസം കൊണ്ട് നേടിയ കളക്ഷൻ കണക്ക് പുറത്തുവരികയാണ്. ട്രാക്കിംഗ് സൈറ്റായ സൗത്ത് വുഡിന്റെ റിപ്പോർട്ട് പ്രകാരം രണ്ടാം ദിനം 50 ലക്ഷത്തോളം രൂപയാണ് മോഹൻലാൽ ചിത്രം നേടിയിരിക്കുന്നത്.
അതിനിടെ, ആദ്യ ദിവസമായ വെള്ളിയാഴ്ച 37 ലക്ഷമായിരുന്നു ഛോട്ടാ മുംബൈ നേടിയത്. രണ്ടാം ദിനം ആയപ്പോൾ അൻപത് ലക്ഷത്തിലേറെ. ഒരു മലയാള റി റിലീസ് ചിത്രം ശനിയാഴ്ച ദിനം ഇത്രയും കൂടുതൽ കളക്ഷൻ നേടുന്നത് ഇതാദ്യമാണ്. ഈ റെക്കോർഡും ഇനി മോഹൻലാലിന് സ്വന്തം. റിപ്പോർട്ടുകൾ പ്രകാരം രണ്ട് ദിവസത്തെ ചിത്രത്തിന്റെ വേൾഡ് വൈഡ് റി റിലീസ് കളക്ഷൻ ഒരു കോടിയാണ്. 22,268ലധികം ടിക്കറ്റുകളാണ് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ ഛോട്ടാ മുംബൈയുടേതായി വിറ്റഴിഞ്ഞതെന്നും സൗത്ത് വുഡ് റിപ്പോർട്ട് ചെയ്യുന്നു. വരും ദിവസങ്ങളിലും മികച്ച കളക്ഷൻ തന്നെ മോഹൻലാൽ ചിത്രത്തിന് നേടാനാകുമെന്നാണ് ട്രാക്കർമാരുടെ വിലയിരുത്തലുകൾ.