- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടുകടത്തപ്പെടുമോ എന്ന ഭയം കൊണ്ടാണ് ട്രംപിനെ സിനിമയില്‍ അഭിനയിപ്പിച്ചത്; രംഗം കട്ട് ചെയ്യാന്‍ ആലോചിച്ചിരുന്നു; അദ്ദേഹത്തെ അഭിനയിപ്പിച്ചതില്‍ ഇപ്പോള്‍ ഞാന്‍ ഖേദിക്കുന്നു: വെളിപ്പെടുത്തലുമായി സംവിധായകന്‍
ലോസ് ആഞ്ചലസ്: ഹോളിവുഡ് സംവിധായകന്‍ ക്രിസ് കൊളംബസ്, 1992-ലെ പ്രമുഖ കുടുംബചിത്രമായ ഹോം എലോണ്‍ 2: ലോസ്റ്റ് ഇന്‍ ന്യൂയോര്‍ക്ക് ചിത്രത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് വീണ്ടും ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍. ട്രംപിനെ സിനിമയില്‍ ഉള്‍പ്പെടുത്തിയതില്‍ ''ഇതെരു ശാപം പോലെയായി' മാറിയെന്ന് സംവിധായകന്‍ സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
'ഇതൊരു ശാപമായി മാറിയിരിക്കുന്നു. ഒരിക്കലും ഇല്ലാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന വസ്തുവായി മാറിയിരിക്കുന്നു. അത് ഇല്ലാതായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. ഈ രംഗം പിന്നീട് കട്ട് ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. നാടുകടത്തപ്പെടുമോ എന്ന ഭയം കൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നത്'' എന്നാണ് ക്രിസ് കൊളംബസ് സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം, നേരത്തെ 2023ലും ട്രംപിനെതിരെ പ്രതികരിച്ച് സംവിധായകന്‍ രംഗത്തെത്തിയിരുന്നു. ട്രംപ് തന്നെ ഭീഷണിപ്പെടുത്തിയാണ് സിനിമയില്‍ അഭിനയിച്ചത് എന്നായിരുന്നു ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തില്‍ ക്രിസ് കൊളംബസ് പറഞ്ഞത്.