- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു; പോസ്റ്റർ പുറത്തുവിട്ടത് സംവിധായകൻ മണിരത്നം
നടൻ ഇന്ദ്രൻസും മധുബാലയും പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രം 'ചിന്ന ചിന്ന ആസൈ' യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സംവിധായകൻ മണിരത്നം പുറത്തിറക്കി. പൂർണ്ണമായും വാരണാസിയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൻ വിജയമാകട്ടെയെന്ന് മണിരത്നം കുറിക്കുകയും ചെയ്തു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
ഏറെ ശ്രദ്ധ നേടിയ ഹ്രസ്വചിത്രമായ 'എന്റെ നാരായണിക്ക്' ശേഷം വർഷാ വാസുദേവ് ആണ് ചിന്ന ചിന്ന ആസൈയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മലയാളത്തിൽ കുറെ വർഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തിൽ മധുബാല അഭിനയിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
Next Story