കൊച്ചി: ചലച്ചിത്ര നടൻ മണിയൻ പിള്ള രാജുവിനെതിരെ നടിയുടെ പരാതിയിൽ പീരുമേട് പോലീസ് കേസെടുത്തു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തത്. നടനോടൊപ്പം കാറിൽ സഞ്ചരിക്കവെ ദുരനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായാണ് നടി രംഗത്തെത്തിയിരിക്കുന്നത്.

ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറിൽ പോകുമ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തിൽ കടന്നു പിടിച്ചു തുടങ്ങിയ പരാതിയിലാണ് പീരുമേട് പോലീസ് കേസെടുത്തത്. 2009 ൽ കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയൻപിള്ള രാജുവിനൊപ്പം കാറിൽ പോകുന്നതിനിടയാണ് സംഭവമെന്ന് പരാതിയിൽ ആരോപിക്കുന്നു. നടൻറെ പെരുമാറ്റം മാനഹാനി ഉണ്ടാക്കിയെന്നും നടിയുടെ പരാതിയിൽ പറയുന്നുണ്ട്.