- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബ്ലോക്ക്ബസ്റ്റർ ലോഡിങ്..'; കാത്തിരിപ്പിന് വിരാമം; പ്രതീക്ഷ തെറ്റിയില്ലെന്ന് ആരാധകർ; 'കൂലി'യുടെ ട്രെയ്‌ലർ പുറത്ത്
ചെന്നൈ: തെന്നിന്ത്യയിലെ തിരക്കിട്ട സംവിധായകരിൽ മുൻ നിരയിലാണ് ലോകേഷ് കനകരാജ്. ആക്ഷൻ ത്രില്ലർ ചിത്രങ്ങളിലൂടെ ചെറിയ കാലയളവിൽ പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ ലോകേഷിന്റെ വരാനിരിക്കുന്ന ചിത്രമായ 'കൂലി'യ്ക്കായി പ്രേക്ഷകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഒരു അപ്‌ഡേറ്റുകളും വലിയ കയ്യടിയോടെ സ്വീകരിച്ച് പ്രേക്ഷകർക്ക് ഒരു വിരുന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ഇന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായത്.
3.02 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര, നാഗാര്‍ജുന, ആമിര്‍ ഖാന്‍ തുടങ്ങിയവരെയും നന്നായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ, വിജയ് ചിത്രം ലിയോയ്ക്ക് ശേഷം ലോകേഷിന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണ് കൂലി. എന്നാല്‍ ലിയോ പോലെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായുള്ള ചിത്രമല്ല ഇത്.
ഓഗസ്റ്റ് 14നാണ് രജനികാന്ത് നായകനായ ചിത്രം പ്രദര്‍ശനത്തിന് എത്തുക. സ്റ്റൈല്‍ മന്നൻ രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. സംവിധായകൻ ടി ജെ ജ്ഞാനവേലായിരുന്നു. ചിത്രം ആഗസ്റ്റ് 14നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. രജനീകാന്തിനും ആമിറിനും പുറമേ, നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു എന്റർടെയ്‌നറായിട്ടാണ് 'കൂലി' ഒരുങ്ങുന്നത് സ്വര്‍ണ്ണകള്ളക്കടത്ത് പാശ്ചത്തലത്തിലുള്ള ചിത്രത്തില്‍ രജനീകാന്ത് നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിയുടെ റെക്കോര്‍ഡ് ഡീല്‍ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
രജനികാന്തിന്‍റെ വന്‍ വിജയ ചിത്രം ജയിലറിന് ലഭിച്ചതിനേക്കാള്‍ വലിയ തുകയാണ് ഇത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. അനിരുദ്ധ് സംഗീത സംവിധാനവും അൻബറിവ് സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. രജനികാന്തിന്റെ 171-ാമത് ചിത്രമായ 'കൂലി' വലിയ പ്രതീക്ഷകളോടെയാണ് റിലീസിനൊരുങ്ങുന്നത്.