- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അണ്ണൻ ഒരേ പൊളി..'; താര സുന്ദരി പൂജ ഹെഗ്ഡെയെ സൈഡാക്കി സൗബിന്‍റെ പ്രകടനം; 'കൂലി'യിലെ പുതിയ ഗാനമെത്തി; കയ്യടിച്ച് ആരാധകർ
ചെന്നൈ: ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് 'കൂലി'. ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഓരോ അപഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. മോണിക്ക എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. നടി പൂജ ഹെഗ്ഡെയും സൗബിന്‍ ഷാഹിറും ആണ് ഗാനരംഗത്തുള്ളത്. സൗബിന്‍റെ ഡാൻസിനെ പ്രശംസിച്ച് കൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
കമന്റ് ബോക്സ് നിറയെ സൗബിനെ പ്രശംസിച്ച് കൊണ്ടുള്ള കമന്റുകളാണ്. മലയാളികള്‍ക്ക് പുറമെ ഇതര സിനിമാസ്വാദകരും സൗബിന്‍റെ പ്രകടനത്തെ പ്രശംസിചിരിക്കുന്നയാണ്. 'അണ്ണൻ ഒരേ പൊളി' എന്നായിരുന്നു ഒരാളുടെ കമന്റ്. 'സൗബിൻ എടുത്ത് ഈ പാട്ട്' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. വിഷ്ണു ഇടവന്‍ എഴുതിയ മോണിക്ക ഗാനത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് ആണ്. സുബലാഷിണി, അനിരുദ്ധ് രവിചന്ദർ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. അസൽ കോളാര്‍ ആണ് റാപ്പ്. ചിത്രത്തിന്‍റേതായി ആദ്യം പുറത്തിറങ്ങിയ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളില്‍ എത്തും. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു എന്റർടെയ്‌നറായിട്ടാണ് 'കൂലി' ഒരുങ്ങുന്നത് സ്വര്‍ണ്ണകള്ളക്കടത്ത് പാശ്ചത്തലത്തിലുള്ള ചിത്രത്തില്‍ രജനീകാന്ത് നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിയുടെ റെക്കോര്‍ഡ് ഡീല്‍ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
രജനികാന്തിന്‍റെ വന്‍ വിജയ ചിത്രം ജയിലറിന് ലഭിച്ചതിനേക്കാള്‍ വലിയ തുകയാണ് ഇത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. അനിരുദ്ധ് സംഗീത സംവിധാനവും അൻബറിവ് സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. രജനികാന്തിന്റെ 171-ാമത് ചിത്രമായ 'കൂലി' വലിയ പ്രതീക്ഷകളോടെയാണ് റിലീസിനൊരുങ്ങുന്നത്.