- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാത്തിരിപ്പിന് അവസാനം; കൂലിയിലെ ദേവയുടെ രൂപവും പുറത്ത്; രജനീകാന്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍
ചെന്നൈ: ലോകമെമ്പാടുമുള്ള രജനികാന്ത് ലോകേഷ് കനകരാജ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് രജനി കൂട്ടുകെട്ടിലൊരുങ്ങുന്ന കൂലി.കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂലിയുടെ ലോകത്തിലെ ഒരോ കഥാപാത്രങ്ങളെയും അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ്.ഇപ്പോഴിത കാത്തിരിപ്പിന് വിരാമമിട്ട് രജനികാന്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ദേവ എന്നാണ് രജനികാന്തിന്റെ കഥാപാത്രത്തിന്റെ പേര്.ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കട്ട ആറ്റിറ്റിയൂഡില്‍ പോസ് ചെയ്യുന്ന താരത്തിന്റെ പോസ്റ്റര്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.രജനികാന്തിന്റെ കഥാപാത്രത്തിന്റെ പേരെന്ത് എന്ന് ചോദിച്ചുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ […]
ചെന്നൈ: ലോകമെമ്പാടുമുള്ള രജനികാന്ത് ലോകേഷ് കനകരാജ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് രജനി കൂട്ടുകെട്ടിലൊരുങ്ങുന്ന കൂലി.കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂലിയുടെ ലോകത്തിലെ ഒരോ കഥാപാത്രങ്ങളെയും അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ്.ഇപ്പോഴിത കാത്തിരിപ്പിന് വിരാമമിട്ട് രജനികാന്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ദേവ എന്നാണ് രജനികാന്തിന്റെ കഥാപാത്രത്തിന്റെ പേര്.ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കട്ട ആറ്റിറ്റിയൂഡില്‍ പോസ് ചെയ്യുന്ന താരത്തിന്റെ പോസ്റ്റര്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.രജനികാന്തിന്റെ കഥാപാത്രത്തിന്റെ പേരെന്ത് എന്ന് ചോദിച്ചുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ ഒരു പോസ്റ്റര്‍ പങ്കുവെച്ചിരുന്നു.ഇതിന് താഴെ ബില്ല, മാണിക്യം, ബാഷ, അരുണാചലം, കാല, സൂര്യ എന്നിങ്ങനെയുള്ള തലൈവരുടെ ഹിറ്റ് കഥാപാത്രങ്ങളുടെ പേരും ആരാധകര്‍ കമന്റ് ചെയ്തിരുന്നു.
പിന്നാലെയാണ് വൈകുന്നേരത്തോടെ പോസ്റ്റര്‍ പുറത്തുവന്നത്.കൂലി'യുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്.നാഗാര്‍ജുന, സത്യരാജ്, ശ്രുതി ഹാസന്‍, ഉപേന്ദ്ര തുടങ്ങിയ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ പരിചയപ്പെടുത്തിയിരുന്നു.ആക്ഷന്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കൂലി.
സിംഗപ്പൂര്‍, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് നടത്തുന്ന സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്.സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. അനിരുദ്ധ് സംഗീതമൊരുക്കും. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം.