പരിഹസിച്ചവര്‍ക്കുള്ള മറുപടി ഫോട്ടോഷൂട്ടിലൂടെ! നിറവയറുമായി ദീപിക പദുകോണ്‍; ചേര്‍ത്തുപിടിച്ച് രണ്‍വീര്‍ സിങും; മനം കവര്ന്ന്ചിത്രങ്ങള്
മുംബൈ: ബോളിവുഡ് താര ജോഡികളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും തങ്ങളുടെ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ്.ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത് ദീപികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ്. നിറവയറിലുള്ള ദീപികയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. ദീപികയുടെ നിറവയര്‍ ചേര്‍ത്തുപിടിച്ച് പിന്കഴുത്തില് ചുംബിക്കുന്ന രണ്‍വീറിനെ ചിത്രങ്ങളില്‍ കാണാം.ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങള്‍.ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളില്‍ മൂന്ന് ഔട്ട്ഫിറ്റുകളിലാണ് ദീപിക ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.വിന് ഡീസല്‍, പ്രിയങ്ക ചോപ്ര, ഹര്ഭജന് […]
- Share
- Tweet
- Telegram
- LinkedIniiiii
മുംബൈ: ബോളിവുഡ് താര ജോഡികളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും തങ്ങളുടെ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ്.ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത് ദീപികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ്. നിറവയറിലുള്ള ദീപികയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്.
ദീപികയുടെ നിറവയര്‍ ചേര്‍ത്തുപിടിച്ച് പിന്കഴുത്തില് ചുംബിക്കുന്ന രണ്‍വീറിനെ ചിത്രങ്ങളില്‍ കാണാം.ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങള്‍.ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളില്‍ മൂന്ന് ഔട്ട്ഫിറ്റുകളിലാണ് ദീപിക ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.വിന് ഡീസല്‍, പ്രിയങ്ക ചോപ്ര, ഹര്ഭജന് സിങ് തുടങ്ങി നിരവധിപ്പേരാണ് ദീപികയ്ക്ക് ആശംസകളുമായി എത്തുന്നത്.
ബ്ലോക്ക് ആന്‍ഡ് വൈറ്റിലുള്ളതാണ് ചിത്രങ്ങള്‍. നാല് ഔട്ട്ഫിറ്റുകളിലാണ് ദീപിക പ്രത്യക്ഷപ്പെടുന്നത്. ആദ്യത്തേത് വളരെ കാഷ്വല്‍ ലുക്കാണ്. ഡെനിം പാന്റ്സും ബ്രായും ഷ്രഗ്ഗുമാണ് ഒരു ഔട്ട്ഫിറ്റ്. മറ്റൊന്നില്‍ പാന്റ്സും ബ്രാലെറ്റും ബ്ലെയ്സറും ധരിച്ചിരിക്കുന്നു. ട്രാന്‍സ്പാരന്റ് ഗൗണാണ് ഒരു ഔട്ട്ഫിറ്റ്. മറ്റൊന്നില്‍ ഫുള്‍ ബ്ലാക്ക് വസ്ത്രത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
നേരത്തെ ദീപിക ഗര്‍ഭിണി ആയത് മുതല്‍ വ്യാജ ഗര്‍ഭം എന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നത്.താരം സറോഗസിയിലൂടെയാണ് അമ്മയാകാന്‍ പോകുന്നതെന്നും ബേബി ബംപ് എന്ന പേരില്‍ തലയിണ വച്ചാണ് വരുന്നതെന്നുമുള്ള വിമര്‍ശനങ്ങളും എത്തിയിരുന്നു.ഈ ആരോപണങ്ങള്‍ക്കെല്ലാം മറുപടി നല്‍കുന്നതാണ് ദീപികയുടെ ഫോട്ടോഷൂട്ട്.
ഗര്‍ഭിണിയായ ശേഷവും ദീപിക പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പുതിയ ചിത്രം 'കല്‍ക്കി 2898 എഡി'യുടെ പ്രമോഷന് ചടങ്ങില്‍ നിറ വയറിലാണ് താരം എത്തിയത്. ഈ ചിത്രങ്ങള്‍ വൈറലായിരുന്നു. 2018 നവംബര്‍ 14-നാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്. കഴിഞ്ഞ നവംബറില്‍ ഇരുവരും അഞ്ചാം വിവാഹ വാര്‍ഷികവും ആഘോഷിച്ചിരുന്നു.സെപ്റ്റംബറില്‍ പുതിയ അതിഥിയെത്തുമെന്ന് ഇവര്‍ അറിയിക്കുകയും ചെയ്തു.