തിരുവനന്തപുരം: തിയേറ്ററുകളുടെ എണ്ണത്തിന് പിന്നാലെ കലക്ഷനിലും കുതിച്ചുചാട്ടവുമായി ദേവദൂതന്‍. മോഹന്‍ലാലിന്റെ ദേവദൂതന്‍ കേരളത്തില്‍ 1.20 കോടിയില്‍ അധികം നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.കേരളത്തില്‍ മാത്രമല്ല ഗള്‍ഫിലടക്കം ദേവദൂതന്‍ സിനിമ പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്.ഇവിടങ്ങളിലും മികച്ച പ്രതികരണമാണ് ദേവദൂതന് ലഭിക്കുന്നത്.

റീ റിലീസ് ആകെ 56 തിയറ്ററുകളില്‍ ആയിരുന്നുവെങ്കിലും നിരവധി പ്രേക്ഷകരാണ് കാണാനെത്തിയത്. പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ച് 100 തിയറ്ററുകളില്‍ ദേവദൂതന്‍ പ്രദര്‍ശിപ്പിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രമല്ല ഗള്‍ഫിലടക്കം ദേവദൂതന്‍ സിനിമ പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ദേവദൂതന്‍ 24 വര്‍ഷങ്ങള്‍ കഴിയാനാകുമ്പോള്‍ വീണ്ടും എത്തി ഹിറ്റാകുകയാണ്.

ദേവദൂതന്‍ റീമാസ്റ്റേര്‍ഡ് ചെയ്ത് പ്രദര്‍ശനത്തിനെത്തിച്ചപ്പോള്‍ ചിത്രം കാണാന്‍ നിരവധി പേരാണെത്തുന്നതെന്നാണ് പ്രത്യേകതയാണ്. സംവിധാനം സിബി മലയില്‍ നിര്‍വഹിച്ചപ്പോള്‍ തിരക്കഥ തിരക്കഥ എഴുതിയത് രഘുനാഥ് പലേരിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് സന്തോഷ് തുണ്ടിയിലാണ്. സംഗീതം വിദ്യാ സാഗര്‍ നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ അക്കാലത്തെ ഹിറ്റായി മാറിയിരുന്നു

വിശാല്‍ കൃഷ്ണമൂര്‍ത്തിയായ മോഹന്‍ലാലിന് പുറമേ ചിത്രത്തില്‍ ജയ പ്രദ, ജനാര്‍ദനന്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, വിനീത് കുമാര്‍, ശരത് ദാസ്, വിജയലക്ഷ്മി, ലെന, രാധിക, സാന്ദ്ര, ജിജോയി രാജഗോപാല്‍, രാജ കൃഷ്ണമൂര്‍ത്തി, ജോയ്സ്, രാമന്‍കുട്ടി വാര്യര്‍ എന്നിവരും കഥാപാത്രങ്ങളായി. മിസ്റ്ററി ഹൊറര്‍ ഴോണര്‍ ആയിട്ടാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. സംസ്ഥാന തലത്തില്‍ അന്ന് ദേവദൂതന്‍ അവാര്‍ഡും നേടിയിരുന്നു. സിയാദ് കോക്കറായിരുന്നു നിര്‍മാണം.