വീണ്ടും അമ്പരപ്പിക്കാന്‍ ജൂനിയര്‍ എന്‍ടിആര്‍; ഞെട്ടിക്കുന്ന അഡ്വാന്‍സ് കലക്ഷനുമായി 'ദേവര' വരുന്നു; കണക്കുകളുടെ റിപ്പോര്‍ട്ട് പുറത്ത്
ഹൈദരാബാദ്: ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദേവര.കൊരടാല ശിവയുടെ സംവിധാനത്തിലാണ് ചിത്രമെത്തുന്നത് എന്നതും പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. ഇതിനെ ശരിവെക്കുന്ന കാര്യങ്ങളാണ് ദേവരയുടെ അഡ്വാന്‍സ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയില്‍ പ്രീ സെയില്‍ ബുക്കിംഗ് കളക്ഷന്‍ അമ്പരപ്പിക്കുന്നതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.അമേരിക്കയിലെ കുറച്ച് ഷോകളിലേക്കാണ് ഇപ്പോള്‍ ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്.എന്നിട്ടും ഏകദേശം ദേവരയ്ക്ക് 1.25 കോടി മുന്‍കൂറായി നേടാനായി എന്നാണ് റിപ്പോര്‍ട്ട്.അങ്ങനെയായതിനാല്‍ റിലീസടക്കുമ്പോള്‍ വന്‍ ബിസിനസ് ചിത്രത്തിന് ഉണ്ടാകും എന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. ജൂനിയര്‍ എന്‍ടിആറിന്റെ ദേവര […]
- Share
- Tweet
- Telegram
- LinkedIniiiii
ഹൈദരാബാദ്: ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദേവര.കൊരടാല ശിവയുടെ സംവിധാനത്തിലാണ് ചിത്രമെത്തുന്നത് എന്നതും പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. ഇതിനെ ശരിവെക്കുന്ന കാര്യങ്ങളാണ് ദേവരയുടെ അഡ്വാന്‍സ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അമേരിക്കയില്‍ പ്രീ സെയില്‍ ബുക്കിംഗ് കളക്ഷന്‍ അമ്പരപ്പിക്കുന്നതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.അമേരിക്കയിലെ കുറച്ച് ഷോകളിലേക്കാണ് ഇപ്പോള്‍ ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്.എന്നിട്ടും ഏകദേശം ദേവരയ്ക്ക് 1.25 കോടി മുന്‍കൂറായി നേടാനായി എന്നാണ് റിപ്പോര്‍ട്ട്.അങ്ങനെയായതിനാല്‍ റിലീസടക്കുമ്പോള്‍ വന്‍ ബിസിനസ് ചിത്രത്തിന് ഉണ്ടാകും എന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.
ജൂനിയര്‍ എന്‍ടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാന്‍വി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്ഫ് അലി ഖാന്, പ്രകാശ് രാജ്,ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരേന്, കലൈയരശന്‍, അജയ്,അഭിമന്യു സിംഗ് എന്നിവരുമുണ്ടാകും. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാന്‍വി കപൂര്‍ വാങ്ങിക്കുക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് രത്നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.
രാജമൌലിയുടെ വന്‍ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എന്‍ടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്ക്കുണ്ട്.സെപ്തംബര്‍ 27നാണ് ദേവരയുടെ റിലീസ്