- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപൂര്‍വ്വ നേട്ടത്തില്‍ ധനുഷിന്റെ രായന്; ചിത്രത്തിന്റെ തിരക്കഥ ഇനി ഓസ്ക്കര്‍ ലൈബ്രറിയില്‍; തമിഴ്നാട്ടില്‍ മാന്ത്രിക സംഖ്യ പിന്നിട്ട് ധനുഷ് ചിത്രം
ചെന്നൈ: അപൂര്‍വ്വ അംഗീകാരത്തിന്റെ നിറവില്‍ ധനുഷ് ചിത്രം രായന്.ധനുഷ് നായകനായി എത്തിയ രായന്റെ തിരക്കഥ ഓസ്കര് അക്കാദമിയുടെ ലൈബ്രറിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.നിരൂപകരും ധനുഷിന്റെ രായന് സിനിമയെ പ്രശംസിച്ചിരുന്നു. ഇ നേട്ടത്തിന് പിന്നാലെ ബോക്സോഫീസിലും വന്‍ കുതിപ്പാണ് രായന് നടത്തുന്നത്.
ചിത്രം ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.രായന്റെ നേട്ടം വെറും ആറ് ദിവസം കൊണ്ടാണ് എന്നതും പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.രായന് തമിഴ്നാട്ടില്‍ നിന്ന് 50 കോടി രൂപയിലധികവും നേടി എന്നാണ് റിപ്പോര്‍ട്ട്.രായന്റെ ആഗോളതല കലക്ഷന്‍ ഇപ്പോള്‍ 106 കോടിയില്‍ അധികം ആകെ നേടിയെന്നാണ് റിപ്പോര്‍ട്ട്.
ധനുഷ് രായന് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്റെ സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന് ധനുഷ് തന്നെയാണ്. എ ആര് റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.ഓം പ്രകാശാണ് ഛായാഗ്രാഹണം
മലയാളത്തില്‍ നിന്ന് അപര്ണയ്ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനന്, കാളിദാസ് ജയറാ തിരക്കഥാകൃത്തും ധനുഷായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷന്, വരലക്ഷ്മി ശരത്കുമാര്, ദുഷ്റ വിജയന്. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്വരാഘവന് എന്നിവരാണ്.