- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോലീസ് വേഷത്തിൽ ഷെയ്ൻ നിഗം; 'ദൃഢം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ദൃഢ'ത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പോലീസ് യൂണിഫോമിൽ ഗൗരവഭാവത്തിൽ നിൽക്കുന്ന ഷെയ്ൻ നിഗമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിൻ്റെ 'ബെഡ് ടൈം സ്റ്റോറീസ്', ഇ ഫോർ എക്സ്പെരിമെന്റ്സ് എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഷെയ്ൻ നിഗത്തിനൊപ്പം മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.
പി എം ഉണ്ണികൃഷ്ണൻ ഛായാഗ്രഹണവും വിനായക് എഡിറ്റിംഗും നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ സുനിൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം ലേഖ മോഹൻ, മേക്കപ്പ് രതീഷ് വിജയൻ, സ്റ്റണ്ട് സൂപ്പർവിഷൻ ടോണി മാഗ്‍മിത്ത് എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കറ്റീന ജീത്തുവാണ്. എ എസ് ദിനേശ് ആണ് പി.ആർ.ഒ.