- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലങ്ങള്‍ക്ക് ശേഷം തീയറ്ററില്‍ തിളങ്ങി ചതിയന്‍ ചന്തു; ഇനി മന്നാടിയാരുടെ ഊഴം; 32 വര്‍ഷത്തിന് ശേഷം മന്നാടിയാര്‍ വീണ്ടും; 'ധ്രുവം' ഒ.ടി.ടിയില്‍ കാണാം
32 വര്‍ഷത്തിന് ശേഷം മന്നാടിയാര്‍ വീണ്ടും; 'ധ്രുവം' ഒ.ടി.ടിയില്‍ കാണാം
കൊച്ചി: മമ്മൂട്ടിയുടെ വടക്കന്‍ വീരഗാഥ തീയറ്ററില്‍ വീണ്ടും റിലീസ് ചെയ്ത് നേട്ടമുണ്ടാക്കിയിരുന്നു. ചന്തുവായി മമ്മൂട്ടി നിറഞ്ഞാടുന്നതും കണ്ടു. ഇപ്പോഴിതാ, അടുത്തത് മന്നാടിയാരുടെ ഊഴമാണ്. മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'ധ്രുവം' ഒ.ടി.ടിയില്‍ എത്തിയിട്ടുണ്ട്. 1993 ജനുവരി 27നാണ് ചിത്രം റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈം വിഡിയോയില്‍ മമ്മൂട്ടി ചിത്രം സ്ട്രീമിങ് ചെയ്യുന്നുണ്ട്.
ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം ജയറാം, സുരേഷ് ഗോപി, വിക്രം, ഗൗതമി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്. കന്നഡ താരം ടൈഗര്‍ പ്രഭാകറായിരുന്നു ചിത്രത്തിലെ വില്ലന്‍.
നരസിംഹ മന്നാടിയാര്‍ എന്ന നായക കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. തെന്നിത്യന്‍ സൂപ്പര്‍ താരമായ വിക്രത്തിന്റെ ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതകൂടി ധ്രുവത്തിനുണ്ട്. തളിര്‍വെറ്റിലയുണ്ടോ, തുമ്പിപ്പെണ്ണേ, തുടങ്ങിയ എക്കാലത്തേയും ഹിറ്റ് ഗാനങ്ങളും ഈ ചിത്രത്തിലേതായിരുന്നു. മമ്മൂട്ടിയുടെ മാസ് ഡയലോഗുകളും ഇമോഷണല്‍ സീനുകളും സിനിമയുടെ ജനപ്രീതിയുടെ പ്രധാന കാരണങ്ങളാണ്.
സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. മണി നിര്‍മിച്ച ചിത്രം അരോമ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് എസ്.എന്‍. സ്വാമിയും സാജന്‍ ബാബും ചേര്‍ന്നാണ്. എസ്.എന്‍. സ്വാമി ആണ് തിരക്കഥ.