തിരുവനന്തപുരം: മിന്നല്‍ മുരളിക്ക് മറ്റൊരു സിനിമാറ്റിക് യുണിവേഴ്സുമായി സോഫിയ പോള്‍ നേതൃത്വം നല്‍കുന്ന വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്.ധ്യാന്‍ ശ്രീനിവാസന്‍ അണ് യുണിവേഴ്സിലെ ആദ്യ ചിത്രത്തിലെ നായകന്‍.വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന പുതിയ ബാനറിലാണ് ഈ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ഒരുങ്ങുക.

ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍, രാഹുല്‍ ജി എന്നിവര്‍ ചേര്‍ന്ന് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ നാളെ വൈകുന്നേരം അഞ്ച് മണിക്ക് പുറത്ത് വിടും.ചമന്‍ ചാക്കോ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് റമീസ് ആര്‍സീ ആണ്.പ്രേം അക്കാട്ടു, ശ്രയാന്റി എന്നിവര്‍ ചേര്‍ന്ന് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ സച്ചിന്‍ സുധാകരന്‍ ആണ്. സൗണ്ട് എന്‍ജിനീയര്‍ അരവിന്ദ് മേനോന്‍, കലാസംവിധാനം അബ്ദുല്ല കോയ, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്, മേക്കപ്പ് ഷാജി പുല്‍പള്ളി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, പി ആര്‍ ഒ ശബരി.

അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളായി സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത ബാനര്‍ ആണ് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. പിന്നീട് കാട് പൂക്കുന്ന നേരം, പടയോട്ടം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, മിന്നല്‍ മുരളി, ആര്‍ഡിഎക്സ് എന്നീ ചിത്രങ്ങളും നിര്‍മ്മിച്ചു. പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ആന്റണി വര്‍ഗീസ് നായകനാവുന്ന കൊണ്ടല്‍ ആണ്.