- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കരിവീട്ടിയുടെ ഉശിരും, സർപ്പത്തിന്റെ കണ്ണിലെ കൂർമതയും, മലയാളത്തിന്റെ അനശ്വരനായ സത്യന് ശേഷം, ഭാവങ്ങൾക്കായി കണ്ണുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന നടൻ';ജോജുവിനെ പ്രശംസിച്ച് ഭഭ്രൻ
മലയാളികളുടെ പ്രിയ താരമാണ് ജോജു ജോർജ്. ജൂനിയർ ആർട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച ജോജു നായകനായും, സംവിധായകനായും തന്റെ വ്യക്തി മുദ്ര മലയാള സിനിമയിൽ പതിപ്പിച്ചിരിക്കുകയാണ്. തന്റ്റെ സംവിധാന അരങ്ങേറ്റ ചിത്രമായ 'പണി' ഇതിനോടകം അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്.
ഇപ്പോഴിതാ താരത്തെ മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടനമാരിൽ ഒരാളായ സത്യനോട് താരതമ്യം ചെയ്ത് ഫേസ്ബുക് കുറിപ്പുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഭദ്രൻ. മലയാളത്തിന്റെ അനശ്വരനായ സത്യന് ശേഷം, ഭാവങ്ങൾക്കായി കണ്ണുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന നടനാണ് ജോജു എന്ന് ഭഭ്രൻ ഫേസ്ബുക്കിൽ കുറിച്ചു. വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സൂക്ഷിക്കണമെന്ന നിർദ്ദേശവും കുറിപ്പിലൂടെ നൽകുന്നു. ജോജു സംവിധാനം ചെയ്ത 'പണി' എന്ന ചിത്രം കണ്ടതിന് ശേഷമായിരുന്നു ഭദ്രന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
''തികച്ചും യാദൃശ്ചികമായി, ഞാൻ ഇന്നലെ ജോജു ജോർജിന്റെ “പണി” കണ്ടു. ഒരുപക്ഷേ, ഈ സിനിമയെക്കുറിച്ചുള്ള വിവിധ കമന്റുകളാണ് എന്നെ കാണാൻ പ്രേരിപ്പിച്ചത്. എന്തായാലും, അതെല്ലാം അതിന്റെ വഴിക്കു പോട്ടെ.എന്നെ അത്ഭുതപ്പെടുത്തിയത്, കരയിലേക്ക് അടിച്ചുകയറിയ തിരമാലയുടെ കുതിപ്പുപോലെ ഒരു ഉദ്വേഗം മുഴുനീളത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണ്.
പ്രിയ ജോജു…
ജോസഫും , നായാട്ടും കണ്ടിട്ട് ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു: മലയാളത്തിന്റെ അനശ്വരനായ സത്യന് ശേഷം, ഭാവങ്ങൾക്കായി കണ്ണുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന നടനാണ് നിങ്ങൾ എന്ന്.മധുരം സിനിമയിൽ താങ്കളുടെ പ്രണയാതുര ഭാവങ്ങൾ കണ്ടപ്പോൾ, എനിക്ക് ഒരിക്കൽ കൂടി മറ്റൊരു സ്ത്രീയെ പ്രണയിക്കാൻ തോന്നാതിരുന്നില്ല .
കരിവീട്ടിയുടെ ഉശിരും , സർപ്പത്തിന്റെ കണ്ണിലെ കൂർമതയും ഒരുപോലെ ഉപയോഗിക്കുന്ന അപൂർവം നടമാരിൽ നിങ്ങളും ഉണ്ട് .വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഒന്ന് സൂക്ഷിച്ചാൽ, Sky is your limit. See less''.
അതേസമയം, ജോജുസംവിധാനം ചെയ്ത ചിത്രം പണി ഒക്ടോബർ 24 ആണ് തിയറ്ററുകളിലെത്തിയത്.മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. തീയേറ്ററുകളിൽ മികച്ച കളക്ഷൻ നേടാനും ചിത്രത്തിനായി.