- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ വേദന ആര് ശ്രദ്ധിക്കാനാ..; അത് കണ്ടപ്പോ..എനിക്ക് നല്ല നിരാശതോന്നി; ഞാൻ നന്നായി അഭിനയിച്ചതാണ്; വെളിപ്പെടുത്തലുമായി നടി

സുകുമാർ സംവിധാനംചെയ്ത അല്ലു അർജുൻ- ഫഹദ് ഫാസിൽ ചിത്രം 'പുഷ്പ 2: ദ റൂളി'ലെ തന്റെ കഥാപാത്രത്തിന് പ്രതീക്ഷിച്ച പ്രാധാന്യം ലഭിച്ചില്ലെന്ന് നടി ദിവി വാഥ്യ. സിനിമയുടെ ഭാഗമായതിൽ ഇപ്പോൾ ഖേദമുണ്ടെന്ന് ഒരു അഭിമുഖത്തിൽ ദിവി വെളിപ്പെടുത്തി.
കഥ പറഞ്ഞപ്പോൾ വലിയ വേഷമായിരിക്കുമെന്നാണ് തന്നെ അറിയിച്ചിരുന്നതെന്ന് ദിവി പറയുന്നു. "എന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യം നൽകിക്കൊണ്ടുള്ള ടീസറായിരുന്നു പുറത്തുവന്നത്. അതോടെ സ്വന്തം വേഷത്തെക്കുറിച്ച് എനിക്കും വലിയ പ്രതീക്ഷകളുണ്ടായി. എന്നാൽ, ചിത്രം പുറത്തിറങ്ങിയപ്പോഴാണ് യഥാർത്ഥത്തിൽ അത്രയൊന്നുമില്ലെന്ന് എനിക്ക് മനസ്സിലായത്," ദിവി കൂട്ടിച്ചേർത്തു.
സിനിമ കണ്ടപ്പോൾ തനിക്ക് വലിയ നിരാശ തോന്നിയെന്നും ദിവി വാഥ്യ പറഞ്ഞു. "എന്റെ വേദന ആര് ശ്രദ്ധിക്കാനാണ്... സ്വയം ആശ്വസിപ്പിച്ച് മുന്നോട്ട് പോകേണ്ടി വരും. വലിയ വേഷമാണെന്ന് കരുതി പത്ത് സുഹൃത്തുക്കളോടൊപ്പമാണ് ഞാൻ ചിത്രം കാണാൻ പോയത്. 20 ദിവസത്തെ ഷൂട്ടിങ്ങും 10 ദിവസത്തെ ഡബ്ബിംഗുമുണ്ടായിരുന്നു. നന്നായി അഭിനയിച്ചുവെന്ന് എനിക്ക് ഉറപ്പാണ്, പക്ഷേ ചിത്രം കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി."
ചിത്രത്തിൽ മിന്നു ഉമാ ദേവി എന്ന ടെലിവിഷൻ റിപ്പോർട്ടറുടെ വേഷമാണ് ദിവി വാഥ്യ അവതരിപ്പിച്ചത്. തെലുങ്ക് ബിഗ് ബോസിലൂടെ പ്രശസ്തയായ ദിവി 'ഗോഡ്ഫാദർ' ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ പുറത്തിറങ്ങിയ 'ഹണി' എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.


