- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ക്ലാസിക് ക്രിമിനൽ ഈസ് ബാക്ക്'; ഈ വരവിൽ ബോക്സ് ഓഫീസ് കുലുങ്ങും; നിഗൂഢതയുണർത്തി ദൃശ്യം 3 പോസ്റ്റർ; 'ഇത് വാണിംഗ്' എന്ന് നെറ്റിസൺസ്

കൊച്ചി: ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയായ 'ദൃശ്യത്തിന്റെ' മൂന്നാം ഭാഗത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജുകുട്ടി എന്ന കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. വാഴകൾക്കിയിലൂടെ നിഗൂഢതയുണർത്തി നടന്ന് പോകുന്ന തരത്തിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3 ഏപ്രിൽ 2ന് തിയറ്ററുകളിൽ എത്തും.
'വാഴ 2' വിന് വാണിംഗോ?
പോസ്റ്ററിലെ വാഴകൾ കണ്ടതോടെ സോഷ്യൽ മീഡിയയിൽ രസകരമായ ചർച്ചകൾക്കും തുടക്കമായിട്ടുണ്ട്. ദൃശ്യം 3 റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെയാണ് യുവതാരങ്ങളുടെ 'വാഴ 2' വും തീയറ്ററുകളിലെത്തുന്നത്. ജോർജുകുട്ടി വാഴകൾക്കിടയിലൂടെ വരുന്നത് 'വാഴ 2' വിനുള്ള മുന്നറിയിപ്പാണെന്നാണ് ആരാധകരുടെ രസകരമായ വിലയിരുത്തലുകൾ.
ജഗപൊഗ പ്രതീക്ഷിക്കരുത്; ജീത്തു ജോസഫിന് പറയാനുള്ളത്:
സിനിമയെക്കുറിച്ച് സംവിധായകൻ ജീത്തു ജോസഫിന് ചിലത് വ്യക്തമാക്കാനുണ്ട്. "ഭയങ്കരമായ ജഗപൊഗ സിനിമ പ്രതീക്ഷിച്ചു വന്നാൽ നിരാശയായിരിക്കും ഫലം. ജോർജുകുട്ടിയുടെ ഇമോഷനുകളിലൂടെയുള്ള യാത്രയാണ് മൂന്നാം ഭാഗം. ആദ്യ രണ്ട് ഭാഗങ്ങളുമായി താരതമ്യം ചെയ്യരുത്. ഒരു നല്ല സിനിമയായിരിക്കും ഇതെന്ന് എനിക്ക് ഉറപ്പുണ്ട്. മുൻവിധികളില്ലാതെ വന്ന് സിനിമ കാണുക," എന്ന് ജീത്തു ജോസഫ് പറയുന്നു.
മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോൺ തുടങ്ങിയ മുൻ ഭാഗങ്ങളിലെ വൻ താരനിരയും ഇത്തവണയും അണിനിരക്കുന്നുണ്ട്. സുജിത് വാസുദേവാണ് ഛായാഗ്രഹണം. വിനു തോമസും അനിൽ ജോൺസണും സംഗീതം നിർവഹിക്കുന്നു.


