- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിയറ്ററിൽ ഓളം ഇല്ലെങ്കിലും എങ്ങും മികച്ച അഭിപ്രായം; ഇത്..മാരി സെല്‍വരാജിന്റെ മറ്റൊരു ബ്രില്ലിയൻസ്; ധ്രുവ് വിക്രമിന്റെ ബൈസണ്‍ ഇതുവരെ നേടിയത് എത്ര?; കണക്കുകൾ പുറത്ത്
ധ്രുവ് വിക്രം നായകനായെത്തുന്ന 'ബൈസൺ' വാരാന്ത്യത്തിൽ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. ചിത്രത്തിൻ്റെ ഇതുവരെയുള്ള ഇന്ത്യയിലെ ആകെ കളക്ഷൻ 5.67 കോടി രൂപയായി. പ്രശസ്ത കബഡി താരം മനതി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബയോപിക് ആണ് 'ബൈസൺ'.
അനുപമ പരമേശ്വരൻ നായികയായെത്തുന്ന ചിത്രത്തിൽ മലയാള നടൻ ലാലും രജിഷ വിജയനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകപ്രീതി നേടുകയാണ്. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണം പാ രഞ്ജിത്തിൻ്റെ നീലം പ്രൊഡക്ഷൻസ് ആണ് നിർവഹിച്ചിരിക്കുന്നത്.
മുൻപ് ധ്രുവ് വിക്രം വേഷമിട്ട 'മഹാൻ' എന്ന ചിത്രം ശ്രദ്ധേയമായിരുന്നു. വിക്രം നായകനായെത്തിയ ഈ ചിത്രത്തിൽ ധ്രുവ് ഒരു ഗാനം ആലപിച്ചിരുന്നു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'മഹാൻ' സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ലളിത് കുമാർ നിർമ്മിച്ചതാണ്.