- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയസൂര്യയുടെ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്; ബജറ്റ് 75 കോടി ?; ‘കത്തനാർ’ ഡബ്ബിങിന് തുടക്കം
കൊച്ചി: പ്രേക്ഷകർ വലിയ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയസൂര്യ നായകനാകുന്ന 'കത്തനാർ'. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിംസ് വീഡിയോ പുറത്തുവന്നിട്ട് ഒരു വര്‍ഷത്തോളമായി. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ഒക്ടോബറിൽ പൂർത്തിയായിരുന്നു. എന്നാൽ സിനിമ എന്നാകും റിലീസിനെ പറ്റിയുള്ള ഔദ്യോഗിക വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. ഇപ്പോഴിതാ കത്തനാരിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിന്റെ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ജയസൂര്യ.
കത്തനാരുടെ ഡബ്ബിങ്ങിന് തുടക്കമായിരിക്കുന്നുവെന്ന വിവരമാണ് ജയസൂര്യ പങ്കുവച്ചിരിക്കുന്നത്. വൈകാതെ ചിത്രത്തിന്റെ ടീസറോ, ചെറു വീഡിയോ പുറത്തുവരാൻ സാധ്യതയേറെയാണ്. അനുഷ്ക ഷെട്ടിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നിള എന്ന കഥാപാത്രത്തെയാണ് അനുഷ്ക അവതരിപ്പിക്കുന്നത്. പ്രഭു ദേവയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 212 ദിവസവും 18 മാസവും കൊണ്ടാണ് റോജിനും സംഘവും ഈ പടത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.
മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള ചിത്രം നിർമിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. 75 കോടിയാണ് ബജറ്റെന്നാണ് റിപ്പോർട്ടുകൾ. 15 ഭാഷകളിലാകും സിനിമ റിലീസ് ചെയ്യുക. ആർ രാമാനന്ദ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീൽ ഡിക്കൂഞ്ഞയാണ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്തത്തിനായി രാഹുൽ സുബ്രഹ്മണ്യമാണ് സംഗീതം ഒരുക്കുന്നത്. 36 ഏക്കറിൽ നാൽപ്പത്തി അയ്യായിരം അടി ചതുരശ്ര വിസ്തീർണ്ണമുള്ള പടു കൂറ്റൻ സെറ്റും അണിയറ പ്രവർത്തകർ ഒറുക്കിയത് ഏറെ ശ്രദ്ധനേടിയിരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂർത്തി, കോ പ്രൊഡ്യൂസേഴ്സ് വി സി പ്രവീൺ, ബൈജു ഗോപാലൻ, പ്രൊഡക്ഷൻ ഡിസൈനർ രാജീവൻ, വിഎഫ്എക്സ് സൂപ്പർവൈസര്‍ വിഷ്ണുരാജ്, വെർച്വൽ പ്രൊഡക്ഷൻ ഹെഡ് സെന്തിൽ നാഥൻ, കോസ്റ്റ്യൂം ഡിസൈനര്‍ ഉത്തര മേനോൻ, മേക്കപ്പ് റോണക്സ് സേവ്യർ, ആക്ഷൻ ഡയറക്ടര്‍ ജെജെ പാർക്ക്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ.