- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ റിലീസിനൊരുങ്ങി പ്രദീപ് രംഗനാഥന്റെ 'ഡ്യൂഡ്'; വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെൻറ്സ്; ചിത്രം ഒക്ടോബർ 17-ന് തിയേറ്ററുകളിലെത്തും
കൊച്ചി: യുവതാരവും സംവിധായകനുമായ പ്രദീപ് രംഗനാഥന്റെ ഏറ്റവും പുതിയ ചിത്രമായ 'ഡ്യൂഡ്' ഒക്ടോബർ 17-ന് ദീപാവലി റിലീസായി കേരളത്തിലെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഇ ഫോർ എന്റർടെയ്ൻമെൻറ്സ് സ്വന്തമാക്കി. പ്രദീപിന്റെ മുൻ ചിത്രങ്ങളായ 'ലവ് ടുഡേ', 'ഡ്രാഗൺ' എന്നിവയും കേരളത്തിൽ വിതരണത്തിനെത്തിച്ചിരുന്നത് ഈ നിർമ്മാണ കമ്പനിയായിരുന്നു.
'ഡ്യൂഡ്' കേരളത്തിൽ വിതരണത്തിനെത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇ ഫോർ എന്റർടെയ്ൻമെൻറ്സ് സാരഥി മുകേഷ് ആർ. മെഹ്ത പറഞ്ഞു. പ്രദീപ് രംഗനാഥന് വലിയൊരു ആരാധകവൃന്ദം മലയാളത്തിലുണ്ടെന്നും, ചിത്രത്തിൽ നായികയായെത്തുന്ന മലയാളത്തിന്റെ പ്രിയതാരം മാമിത ബൈജുവിന്റെ സാന്നിധ്യം ആകാംഷ വർദ്ധിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, സംഗീത സംവിധായകൻ സായ് അഭ്യങ്കറിന്റെ പാട്ടുകളും ചിത്രത്തിന് മുതൽക്കൂട്ടാകും. മികച്ച ഉള്ളടക്കമുള്ള സിനിമകളൊരുക്കുന്ന മൈത്രി മൂവി മേക്കേഴ്സിലുള്ള വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
കീർത്തിശ്വരൻ സംവിധാനം നിർവഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ എന്നിവരാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഒരു 'ടോട്ടൽ യൂത്ത് കാർണിവൽ' പ്രതീതിയാണ് നൽകുന്നത്. മാമിത ബൈജുവിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകതയും 'ഡ്യൂഡ്'നുണ്ട്. രസകരമായ വേഷത്തിൽ ശരത് കുമാറും ചിത്രത്തിലുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. 'ഊരും ബ്ലഡ്' യൂട്യൂബിൽ 4 കോടിയിലേറെ കാഴ്ച്ചക്കാരെ നേടിയപ്പോൾ, 'നല്ലാരു പോ' 41 ലക്ഷവും 'സിങ്കാരി' 87 ലക്ഷവും കാഴ്ച്ചക്കാരെ നേടി. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായി സംവിധായകനും നടനുമായ പ്രദീപ് രംഗനാഥന്റെ 'കോമാലി', 'ലൗവ് ടുഡേ' എന്നീ ചിത്രങ്ങൾ വൻ വിജയങ്ങളായിരുന്നു. '