- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോർജ് വില്യംസണായി ദുൽഖർ സൽമാൻ; അനശ്വര രാജൻ നായികയായെത്തിയ തെലുങ്ക് ചിത്രത്തിൽ ഡിക്യുവിന്റെ സർപ്രൈസ് കാമിയോ റോൾ; തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടി
ഹൈദരാബാദ്: ദേശീയ പുരസ്കാര ജേതാവ് പ്രദീപ് അദ്വൈതം സംവിധാനം ചെയ്ത തെലുങ്ക് ചിത്രം 'ചാംപ്യനി'ൽ നടൻ ദുൽഖർ സൽമാന്റെ സർപ്രൈസ് കാമിയോ റോൾ. ചിത്രത്തിന്റെ റിലീസ് വരെ രഹസ്യമായി സൂക്ഷിച്ച ദുൽഖറിന്റെ ജോർജ് വില്യംസൺ എന്ന കഥാപാത്രത്തെ നിറഞ്ഞ കൈയ്യടിയോടെയാണ് തിയേറ്ററുകൾ ഏറ്റെടുത്തത്. നായകൻ റോഷൻ മേകയുടെ സൈനികനായ പിതാവിന്റെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിലെത്തിയത്.
അനശ്വര രാജനാണ് 'ചാംപ്യനി'ലെ നായിക. ഒരു പീരിയഡ് സ്പോർട്സ് ഡ്രാമയായ 'ചാംപ്യൻ' റിലീസായതിന് ശേഷമാണ് ദുൽഖറിന്റെ സാന്നിധ്യം വെളിപ്പെട്ടത്. ദുൽഖറിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വീഡിയോ നിർമ്മാതാക്കളായ സ്വപ്ന സിനിമാസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. ജോർജ് വില്യംസൺ എന്ന കഥാപാത്രത്തിന് ഒരു മുഴുവൻ സിനിമ തന്നെ വേണമെന്നാണ് പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിൽ ആവശ്യപ്പെടുന്നത്.
ഇത് എപ്പോൾ ചിത്രീകരിച്ചു എന്ന ആകാംഷയും അവർ പങ്കുവെക്കുന്നുണ്ട്. ദുൽഖർ സൽമാൻ, 'മഹാനടി' മുതൽ 'ലക്കി ഭാസ്കർ' വരെയുള്ള ചിത്രങ്ങളിലൂടെ തെലുങ്കിൽ ഒരു പരാജയവും അറിഞ്ഞിട്ടില്ല. പ്രഭാസ് ചിത്രം 'കൽക്കി 2898 എഡി'യിലെ അദ്ദേഹത്തിന്റെ കാമിയോയും നേരത്തെ ശ്രദ്ധ നേടിയിരുന്നു.




