- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മാർക്കോ' എത്തിയിട്ടും കാലിടറിയില്ല; തീയേറ്ററുകളിൽ ചിരിമഴ തീർത്ത് സുരാജ് വെഞ്ഞാറമൂടും ടീമും; മികച്ച പ്രേക്ഷക പ്രതികരണം നേടി ഇ ഡി
കൊച്ചി: ക്രിസ്മസ് അവധിക്കാലം ലക്ഷ്യമിട്ട് തിയേറ്ററുകളിലെത്തി മലയാള ചിത്രങ്ങൾ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. വമ്പൻ ഹൈപ്പോടെയെത്തിയ ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' തീയേറ്ററുകളിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്. സുരാജ് വെഞ്ഞാറമൂട് നായകനായെത്തിയ ഇ ഡി യും (എക്‌സ്ട്രാ ഡീസെന്റ്) മികച്ച പ്രേക്ഷക പ്രതികങ്ങളാണ് നേടുന്നത്. ചിത്രത്തിൽ വേറിട്ട കഥാപാത്രവുമായി പ്രേക്ഷകർക്ക് മുന്നിലെത്തി ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ ജനപ്രിയ താരം സുരാജ് വെഞ്ഞാറമൂട്. ഇ ഡി പ്രദർശിപ്പിക്കുന്ന മിക്ക തിയറ്ററുകളിലും വീക്കെൻഡിൽ ഹൗസ്ഫുൾ ഷോകൾ ആയിരുന്നെന്ന് അണിയറക്കാര്‍ അറിയിക്കുന്നു.
സുരാജും കൂട്ടരും ചേർന്ന് പ്രേക്ഷകർക്ക് ഒരു വൻ പൊട്ടിചിരി തന്നെയാണ് തീയേറ്ററുകളിൽ സൃഷ്‌ടിച്ചിരിക്കുന്നത്. സുരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്ന നിലയ്ക്കാണ് സിനിമ കണ്ടിറങ്ങിയവർ ഇ ഡിയെ വിശേഷിപ്പിക്കുന്നത്. ഡാർക്ക് ഹ്യൂമർ ജോണറിൽ പെടുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്‌തിപ്പെടുത്തുന്നു. ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ഡാര്‍ക്ക് ഹ്യൂമര്‍ ജോണറിലൊരുങ്ങിയ ഇ ഡി ഈ മാസം 20നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ഇരുപത്തിയൊന്ന് വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തില്‍ നിര്‍മ്മാണ രംഗത്തേക്ക് ആദ്യമായി സുരാജ് വെഞ്ഞാറമ്മൂട് ചുവട് വയ്ക്കുന്ന ചിത്രം കൂടിയാണ് ഇ ഡി. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഗ്രേസ് ആന്റണി, ശ്യാം മോഹന്‍, വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ദില്‍ന പ്രശാന്ത് അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, ഡി ഓ പി ഷാരോണ്‍ ശ്രീനിവാസ്, മ്യൂസിക് അങ്കിത് മേനോന്‍, എഡിറ്റര്‍ ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് അരവിന്ദ് വിശ്വനാഥന്‍, എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം സമീറാ സനീഷ്, മേക്കപ്പ് റോണക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ് സുഹൈല്‍ എം, ലിറിക്സ് വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, മുത്തു.
അഡ്മിനിസ്‌ട്രേഷന്‍&ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യെശോധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, സൗണ്ട് ഡിസൈന്‍ വിക്കി, ഫൈനല്‍ മിക്‌സ് എം. രാജകൃഷ്ണന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ നവാസ് ഒമര്‍, സ്റ്റില്‍സ് സെറീന്‍ ബാബു, ടൈറ്റില്‍ & പോസ്റ്റേര്‍സ് യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബൂഷന്‍ മാജിക് ഫ്രെയിംസ് റിലീസ്, മാര്‍ക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്, ഡിജിറ്റല്‍ പി ആര്‍ ആഷിഫ് അലി, അഡ്വെര്‍ടൈസ്മെന്റ് ബ്രിങ്‌ഫോര്‍ത്ത്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.