- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഷ്കിന്ധ കാണ്ഡം ടീം വീണ്ടും വരുന്നു; നായകനായി തിളങ്ങാൻ സന്ദീപ് പ്രദീപ്; 'എക്കോ' ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
സൂപ്പർഹിറ്റ് ചിത്രം 'കിഷ്കിന്ധ കാണ്ഡം' ഒരുക്കിയ അണിയറ പ്രവർത്തകർ 'എക്കോ' എന്ന പുതിയ ചിത്രവുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. 'കിഷ്കിന്ധ കാണ്ഡം' ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത് അയ്യത്താനും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ശ്രദ്ധേയം. ഈ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം പുറത്തിറങ്ങി.
'എക്കോ' എന്ന പേരിട്ടിരിക്കുന്ന ഈ പുതിയ ചിത്രം നിർമ്മിക്കുന്നത് ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ. ജയറാമാണ്. ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഫാലിമി, പടക്കളം, ആലപ്പുഴ ജിംഖാന തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത സന്ദീപ് പ്രദീപ് ആണ്. 'കിഷ്കിന്ധ കാണ്ഡം' ചിത്രത്തിന്റെ സംഗീത സംവിധായകൻ മുജീബ് മജീദ്, എഡിറ്റർ സൂരജ് ഇ.എസ്, ആർട്ട് ഡയറക്ടർ സജീഷ് താമരശ്ശേരി എന്നിവരും 'എക്കോ'യുടെ അണിയറയിൽ അണിചേരുന്നുണ്ട്.
ബാഹുൽ രമേശാണ് ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത്. ഐക്കൺ സിനിമാസ് ഡിസ്ട്രിബ്യൂഷനും ഷാഫി ചെമ്മാടും ചേർന്നാണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. നവംബർ മാസത്തിൽ 'എക്കോ' പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.