നടന്‍ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ആവര്‍ത്തിച്ച് മുന്‍ പങ്കാളി ഡോ. എലിസബത്ത് ഉദയന്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവര്‍ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ആരോപണങ്ങളും. 41 മിനിറ്റിലേറെയുള്ള വീഡിയോയിലാണ് വീണ്ടും ഗുരുതര ആരോണങ്ങളുള്ളത്. കസ്തൂരി എന്ന പേരില്‍ യൂട്യൂബ് ചാനലുകള്‍ക്ക് താഴെ കമന്റ് ചെയ്യുന്ന ആള്‍ക്കുള്ള മറുപടിയായാണ് എലിസബത്ത്, ബാലയ്ക്കെതിരായ ആരോപണങ്ങളുള്ള വീഡിയോ പങ്കുവെച്ചത്. താാന്‍ മരിച്ചുപോവുകയാണെങ്കിലോ ആരെങ്കിലും കൊല്ലുകയാണെങ്കിലോ അതിന് മുമ്പ് തനിക്ക് ചെയ്യാവുന്ന എല്ലാകാര്യങ്ങളും ചെയ്തിട്ട് പോകണമെന്നുള്ളതുകൊണ്ടാണ് വീഡിയോയെന്ന് അവര്‍ ആമുഖമായി പറയുന്നു.

ഈ നാട്ടില്‍ തോക്കും ഗുണ്ടകളും ആയി നടന്നാലും പണം ഉണ്ടെങ്കില്‍ നിയമം അവരെ ഒന്നും ചെയ്യില്ല എന്ന് തനിക്ക് ബോധ്യം ആയെന്നും ഇതൊക്കെ പറഞ്ഞതിന്റെ പേരില്‍ അദ്ദേഹം തനിക്ക് എതിരെ കേസ് കൊടുക്കട്ടെ എന്നും എലിസബത്ത് പറയുന്നു. എനിക്ക് എത്രമാത്രം ഇഷ്ടായിരുന്നു എന്ന് അറിയോ! നിങ്ങള്‍ ഇനി എന്നെ കൊന്നാലും സാരമില്ല, ഞാന്‍ അത്രത്തോളം എത്തിക്കഴിഞ്ഞു. അത്രത്തോളം നാണം കെട്ട അവസ്ഥയില്‍ ആണ് താന്‍ ഉള്ളതെന്നും ഡിപ്രെഷനും നാണക്കേടും സ്ട്രെസും കാരണം എന്ത് വന്നാലും താന്‍ അതിനെ നേരിടാന്‍ തയ്യാര്‍ ആണെന്നും എലിസബത്ത് പറയുന്നു.

മാത്രമല്ല ജീവിതത്തില്‍ ജയിലില്‍ കിടക്കാന്‍ ഭയമില്ലെന്നും ആ വീട്ടില്‍ നിന്നും അനുഭവിച്ചത് ജയിലിനേക്കാള്‍ മോശമായ അവസ്ഥ ആണെന്നും എലിസബത്ത് പറഞ്ഞത്. ഗതികെട്ടു പറഞ്ഞു പോയതാണ്. ഇതുകൊണ്ടാണ് ഞാന്‍ ഇത്രകാലം മിണ്ടാതെയിരുന്നത്. നല്ല ഭീഷണി നിലനില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ എങ്ങനെ പ്രതികരിക്കും എന്ന് കൃത്യമായി അറിയാം. ഒന്നു പറഞ്ഞു രണ്ടാമത്തേതിന് തോക്കു ചൂണ്ടുന്ന ഗുണ്ടകളെ ഇറക്കുന്ന ആളാണ്. ഒരിക്കല്‍ വീട്ടില്‍ തന്നെ പൂട്ടി ഇട്ടു ഭക്ഷണം തരാതെ കിടത്തി.

ഭക്ഷണം കഴിക്കാന്‍ ഇല്ലാതെ ടാപ്പിലെ വെള്ളം കുടിച്ചാണ് ഞാന്‍ ജീവന്‍ നിലനിര്‍ത്തിയത്. ഒക്കെയും ജീവിതം രക്ഷപെടുമല്ലോ, ജീവിതം അല്ലെ എന്നൊക്കെ ഓര്‍ത്തു ക്ഷമിച്ചു. ഞങ്ങളുടെ ജീവിതമാണ് എന്ന് കരുതി പേരന്റ്‌സിന്റെ വാക്കുകള്‍ പോലും ഞാന്‍ കേട്ടില്ല. ജീവിതത്തില്‍ ഒരിക്കലും പിരിയാതെ ഇരിക്കാന്‍ എന്റെ എംഡി പഠനം പോലും വേണ്ടാന്ന് വച്ച ആളാണ് ഞാന്‍ എന്നും എലിസബത്ത് പറയുന്നു. അസുഖം മറച്ച് വെച്ച് കല്യാണം കഴിഞ്ഞ് ഓരോ രണ്ട് മാസം കൂടുമ്‌ബോഴും ഹോസ്പിറ്റലില്‍ ആയിരുന്നു.

ഹണിമൂണിന് ഹോസ്പിറ്റലിലേയ്ക്കാണ് പോയത്. ആശുപത്രിയില്‍ ചോര ഛര്‍ദ്ദിച്ചു. ഐസിയുവിലായി. ഇവള്‍ ഒപ്പമുണ്ടെങ്കില്‍ എനിക്കൊന്നും പറ്റില്ല, ഐസിയുവില്‍ കയറ്റണമെന്ന് അപ്പോള്‍ പറയുമായിരുന്നു. ഞാനും അങ്ങനെ വിചാരിച്ചു. എന്നാല്‍ ഇപ്പോള്‍ എല്ലാം ഞാന്‍ കാരണമാണെന്ന് പറയുന്നു. ഒന്നിലും ഇടപെടേണ്ടെന്ന് കരുതി മാറി നിന്നതായിരുന്നു ഞാന്‍. വിവാഹം നടന്നത് തന്നെ പോലീസിന്റെ സാന്നിധ്യത്തിലാണ്. അയാളും അയാളുടെ അമ്മയും, ജാതകപ്രകാരം നാല്‍പ്പത്തിയൊന്ന് വയസ് കഴിഞ്ഞാല്‍ മാത്രമെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളുവെന്ന് പറഞ്ഞു.

മെന്റലിയും ഫിസിക്കലിയും അയാള്‍ എന്നെ ഒരുപാട് ഉപദ്രവിച്ചുവെന്നുമാണ് എലിസബത്ത് പറഞ്ഞിരുന്നത്. ഞങ്ങള്‍ കണ്ടുമുട്ടിയത് ഫേസ്ബുക്കിലൂടെയാണ്. എന്നോട് ഒപ്പം ആയിരിക്കുമ്‌ബോള്‍ തന്നെ മറ്റുള്ള സ്ത്രീകളുമായി അയാള്‍ സംസാരിച്ചതിന്റെയും മെസേജ് അയച്ചതിന്റെയും തെളിവുകള്‍ എന്റെ പക്കലുണ്ട്. ഇയാള്‍ എങ്ങനെ വീണ്ടും വിവാഹം കഴിച്ചുവെന്ന് എനിക്ക് അറിയില്ല. എന്നെ അയാള്‍ താലി മാല അണിയിച്ചിരുന്നു. മാത്രമല്ല വിവാഹത്തിന് എല്ലാവരേയും ക്ഷണിച്ച് വരുത്തുകയും ചെയ്തിരുന്നു.

ഞാനും എന്റെ കുടുംബവും അയാളുടെ ഗുണ്ടകളേയും ഭീഷണികളേയും പേടിച്ചാണ് കഴിയുന്നത്. ഇനിയും ഇത് തുടര്‍ന്നാല്‍ വഞ്ചിച്ചതിനും ഉപദ്രവിച്ചതിനും ഭീഷണിപ്പെടുത്തിയതിനും മറ്റുള്ള കാര്യങ്ങള്‍ക്കും ഇയാള്‍ക്കെതിരെ ഞാന്‍ കേസ് ഫയല്‍ ചെയ്യും എന്നായിരുന്നു എലിസബത്ത് നേരത്തെ കുറിച്ചത്.