- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവൾ എന്റെ നല്ല സുഹൃത്ത്'; 'അവളെ ജീവിതപങ്കാളിയായി ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്'; 'സിനിമയിലൂടെ ഞാൻ എത്ര പണം സമ്പാദിക്കുന്നുവെന്ന് പോലും ചോദിക്കില്ല'; തന്റെ ഭാര്യ രാധികയെക്കുറിച്ച് വാചലനായി റോക്ക്സ്റ്റാർ യാഷ്; ഏറ്റെടുത്ത് ആരാധകർ
ബെംഗളൂർ: കെജിഎഫ് എന്ന ചിത്രം കൊണ്ട് തലവര മാറിയ സൂപ്പർതാരമാണ് യാഷ്. യാഷിന് കന്നഡ സിനിമാലോകത്ത് നിരവധി ആരാധകരാണ് ഉള്ളത്. ആ ചിത്രത്തിന് ശേഷം ഇന്ത്യയിൽ തന്നെ നിരവധി ആരാധകരെയാണ് താരം സൃഷ്ട്ടിച്ചത്.
ഇപ്പോഴിതാ താരം തന്റെ ഭാര്യയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. അവർ ഒരു മാതൃകാ ദമ്പതികളെന്നാണ് ആരാധകർ പറയുന്നത്. യാഷും രാധികാപണ്ഡിറ്റും കന്നഡയിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ താര ജോഡികളായിരുന്നു.
സാൻഡൽവുഡിലെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന രാധിക വിവാഹശേഷം ഇതുവരെയും സിനിമയിൽ അഭിനയിച്ചിട്ടില്ല. തന്റെ ജീവിതം കഴിഞ്ഞ കുറച്ചുവർഷങ്ങൾ ഗംഭീരമായിരുന്നെന്ന് യഷ് പറഞ്ഞു.
യാഷിന്റെ വാക്കുകൾ, 'സുഹൃത്തെന്നനിലയിലുള്ള പരിഗണനയാണ് ഞാനവൾക്ക് ആദ്യം നൽകുന്നത്. ഭാര്യാപദവി അതിനുശേഷമാണ് വരുന്നത്. സിനിമയിൽനിന്ന് എന്ത് തിരിച്ചുകിട്ടുമെന്ന് എന്നോട് ചോദിക്കാത്ത ഒരേയൊരാൾ രാധികയാണ്.
സിനിമയിലൂടെ എത്ര പണം ഞാൻ സമ്പാദിക്കുമെന്നോ ഇതൊരു നല്ലതോ മോശമോ ആയ തിരഞ്ഞെടുപ്പാണെന്നോ ഒരിക്കൽപ്പോലും രാധിക ചോദിച്ചിട്ടില്ല. ഞാൻ സന്തോഷവാനല്ലേ എന്നുമാത്രമേ ചോദിച്ചിട്ടുള്ളൂ. ഇതാണ് സത്യം. കുറച്ച് ശ്രദ്ധയും സമയവും മാത്രമാണ് അവൾ ആവശ്യപ്പെടുന്നത്. അത് എനിക്ക് അല്പം ബുദ്ധിമുട്ടാണ്'. യഷ് പറഞ്ഞു.
തൻ്റെ ലക്ഷ്യത്തിനും അഭിനിവേശത്തിനും വേണ്ടി എല്ലാം പണയപ്പെടുത്താൻ താൻ തയ്യാറാണ്. കുടുംബത്തിൽ നിന്ന് തനിക്ക് യാതൊരു സമ്മർദ്ദവുമില്ല. അവരെല്ലാം തന്നെ പിന്തുണയ്ക്കുന്നുവെന്നും യാഷ് കൂട്ടിച്ചേർത്തു. താരത്തിന്റെ വാക്കുകളിൽ ആരാധകരും പൂർണ പിന്തുണയാണ് നൽകിയിരിക്കുന്നത്.