- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെയൊക്കെ എന്റെ പുതിയ കാമുകിമാരാക്കും; ഇവൾ എന്റെ കല്യാണി കുട്ടി; പട്ടി സാറിനൊപ്പമുള്ള പോസ്റ്റിട്ട് കമന്റടിക്കാര്‍ക്ക് ചുട്ട മറുപടിയുമായി ഗോപി സുന്ദര്‍; കൂടെ ഉള്ളത് പുതിയ ആളാണോയെന്ന് വീണ്ടും കമന്റ്..!
കൊച്ചി: സോഷ്യൽ ലോകത്തിൽ ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരാളാണ് സംഗീത സംവിധായകന് ഗോപി സുന്ദർ. അദ്ദേഹത്തിനെതിരെ എപ്പോഴും നിരവധി ഗോസ്സിപ്പുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തന്റെ പെൺ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താൽ. പിന്നാലെ സോഷ്യൽ മീഡിയയിൽ അതിനെക്കുറിച്ചുള്ള ചർച്ചകൾ ആയിരിക്കും.
അങ്ങനെ പുതിയ കഥകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നതും ഇപ്പോൾ പതിവാണ്. ഇത്തരത്തിലുള്ള ഗോസിപ്പുകൾക്കിടെ ഇപ്പോൾ മുഖത്തടിച്ച് മറുപടി നല്‍കിയിരിക്കുകയാണ് ഗോപി സുന്ദര്‍. 'ഇവളാണു എന്റെ കല്യാണി കുട്ടി' എന്ന അടിക്കുറിപ്പോടെ തന്റെ നാടന്‍ വളര്‍ത്തു നായയ്ക്കൊപ്പമുള്ള ഫോട്ടോ ഗോപി സുന്ദര്‍ പങ്കുവെച്ചിരിക്കുന്നത്.
ഗോപി സുന്ദറിന്റെ വാക്കുകൾ.., 'ഞാൻ ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്നവര്‍ക്ക് നന്ദിയും നമസ്കാരം'. എന്ന് പറഞ്ഞുകൊണ്ടാണ് ഗോപി സുന്ദര്‍ വളര്‍ത്തുനായയ്ക്കൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
'ആരുടെ കൂടെ ഫോട്ടോ എടുത്താലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികള്‍ക്കും നന്ദി' ഗോപി സുന്ദര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ആ പോസ്റ്റിന്റെ താഴെയും നിരവധി രസിപ്പിക്കുന്ന കമെന്റുകളുമായിട്ടാണ് ആളുകൾ എത്തിയിരിക്കുന്നത്.