- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹി ഈസ് ഫ്ലയിങ്ങ്..'; തിയറ്ററിൽ വമ്പൻ വിജയം നേടിയ ബ്രാഡ് പിറ്റ് ചിത്രം 'എഫ് 1: ദി മൂവി' ഒടിടിയിലും ശ്രദ്ധ നേടുന്നു; വിശ്വാൽ ട്രീറ്റ് എന്ന് ആരാധകർ
ഏകദേശം 4800 കോടി രൂപയോളം ആഗോള കളക്ഷൻ നേടിയ ബ്രാഡ് പിറ്റ് നായകനായെത്തിയ 'F1: ദി മൂവി' ഇന്ന് മുതൽ ആമസോൺ പ്രൈമിൽ ലഭ്യമായി. സെപ്റ്റംബർ അവസാനത്തോടെ ആപ്പിൾ ടിവിയിലും ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ജൂൺ 27നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
ട്രാക്കിലുണ്ടായ ഒരു വലിയ അപകടത്തെത്തുടർന്ന് കരിയർ ഉപേക്ഷിക്കേണ്ടി വന്ന മുൻ F1 ഡ്രൈവറായ സോണി ഹെയ്‌സ് എന്ന കഥാപാത്രത്തെയാണ് ബ്രാഡ് പിറ്റ് അവതരിപ്പിക്കുന്നത്. 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ മുൻ സഹതാരത്തിന്റെ റേസിംഗ് ടീമിനെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ വരുന്ന സോണി ഹെയ്‌സിന്റെ ജീവിതവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജോസഫ് കോസിൻസ്കിയാണ് ചിത്രം സംവിധാനം ചെയ്തത്.
ഡാംസൺ ഇഡ്രിസ്, കെറി കോണ്ടൺ, ടോബിയാസ് മെൻസീസ്, ജാവിയർ ബാർഡെം തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 2023-ലെ ഫോർമുല വൺ സീസണിനെ ആസ്പദമാക്കിയുള്ള ഈ ചിത്രം 2023, 2024 സീസണുകളിലായാണ് ചിത്രീകരിച്ചത്. ലൂയിസ് ഹാമിൽട്ടൺ അടക്കമുള്ള യഥാർത്ഥ ഫോർമുല വൺ ഡ്രൈവർമാരും ടെക്നീഷ്യൻമാരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.