ലാലേട്ടന് കവിളില്‍ മുത്തം നല്കി ഫഹദ്; എട മോനെ എന്ന കുറിപ്പോടെ ചിത്രം പങ്കുവെച്ച് മോഹന്‍ലാലും; ചിത്രത്തിന് പിന്നിലെ സത്യം തേടി സോഷ്യല്‍മീഡിയ
തിരുവനന്തപുരം: കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് മോഹന്‍ലാലിന്റെ കവിളില്‍ ചുംബിക്കുന്ന ഫഹദിന്റെ ചിത്രം.എടാ മോനെ ലവ് യു എന്ന തലക്കെട്ടോടെ മോഹന്‍ലാല്‍ തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നതും.മോഹന്‍ലാല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായിരിക്കുകയാണ്. സിനിമാ താരങ്ങള്‍ ഉള്‍പ്പടെ നിരവധിപേര്‍ ചിത്രത്തിന് കമന്റുമായി രംഗത്ത് വന്നിട്ടുണ്ട്.ലെന, തരുണ്‍ മൂര്‍ത്തി തുടങ്ങി നിരവധി പ്രമുഖരാണ് കമന്റുമായി എത്തിയിരിക്കുന്നത്.'ജയ്ലര്‍' സിനിമയിലെ കോസ്റ്റ്യൂമിനോട് സാമ്യമുള്ള ഷര്‍ട്ടാണ് മോഹന്‍ലാല്‍ ധരിച്ചതെന്നതും പ്രത്യേകതയാണ്.മാത്യുവിന്റെയും രങ്കണ്ണന്റെയും കൂടിച്ചേരല്‍ എന്നായിരുന്നു പ്രേക്ഷക കമന്റുകള്‍. […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് മോഹന്‍ലാലിന്റെ കവിളില്‍ ചുംബിക്കുന്ന ഫഹദിന്റെ ചിത്രം.എടാ മോനെ ലവ് യു എന്ന തലക്കെട്ടോടെ മോഹന്‍ലാല്‍ തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നതും.
മോഹന്‍ലാല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായിരിക്കുകയാണ്.
സിനിമാ താരങ്ങള്‍ ഉള്‍പ്പടെ നിരവധിപേര്‍ ചിത്രത്തിന് കമന്റുമായി രംഗത്ത് വന്നിട്ടുണ്ട്.ലെന, തരുണ്‍ മൂര്‍ത്തി തുടങ്ങി നിരവധി പ്രമുഖരാണ് കമന്റുമായി എത്തിയിരിക്കുന്നത്.'ജയ്ലര്‍' സിനിമയിലെ കോസ്റ്റ്യൂമിനോട് സാമ്യമുള്ള ഷര്‍ട്ടാണ് മോഹന്‍ലാല്‍ ധരിച്ചതെന്നതും പ്രത്യേകതയാണ്.മാത്യുവിന്റെയും രങ്കണ്ണന്റെയും കൂടിച്ചേരല്‍ എന്നായിരുന്നു പ്രേക്ഷക കമന്റുകള്‍.
കൊച്ചിയിലെ മോഹന്‍ലാലിന്റെ വസതിയില്‍വച്ചായിരുന്നു കൂടിക്കാഴ്ചയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.സന്ദര്‍ശനത്തിന്റെ റീല്‍ വിഡിയോ സമീര്‍ ഹംസയും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.അപ്രതീക്ഷിതമായാണ് ഫഹദ്, മോഹന്‍ലാലിനെ കാണാനെത്തിയത്.പിന്നീട് ഏറെ സമയം ചിലവിട്ട ശേഷമാണ് ഫഹദ് മടങ്ങിയതും.തികച്ചും സ്വകാര്യ സന്ദര്‍ശനമായിരുന്നുവെന്നും പറയുന്നു.
മോഹന്‍ലാല്‍ അടുത്തിടെയാണ് 'ആവേശം' സിനിമ കാണുന്നത്. സിനിമ ഏറെ ഇഷ്ടപ്പെട്ട താരം ഫഹദിനെ വിളിച്ചും ഇക്കാര്യം പങ്കുവച്ചിരുന്നു.ഇനി ഇവര്‍ ഒന്നിച്ചുള്ള ഒരു സിനിമയ്ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.സന്ദര്‍ശനത്തിന് പിന്നില്‍ അങ്ങിനെ വല്ലതും ഉണ്ടോയെന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.