- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദുപ്പട്ടാവാലി....'; ഫഹദും കല്യാണിയും ഒന്നിച്ചെത്തിയ 'ഓടും കുതിര ചാടും കുതിര' ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി
കൊച്ചി: ഫഹദ് ഫാസിൽ നായകനായെത്തുന്ന 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 'ദുപ്പട്ടാവാലി...' എന്ന് തുടങ്ങുന്ന ഈ ഗാനം പ്രണയനിർഭരമായ വരികളിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ജസ്റ്റിൻ വർഗീസ് സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സഞ്ജിത്ത് ഹെഗ്‌ഡെയും അനില രാജീവുമാണ്. സുഹൈൽ കോയയാണ് ഗാനരചയിതാവ്.
അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം കല്യാണി പ്രിയദർശനും പ്രധാന വേഷത്തിലെത്തുന്നു. ലാൽ, മണിയൻ പിള്ള രാജു, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട്, അനുരാജ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അൽത്താഫ് സലിം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
Next Story