- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റൊരു ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്; തീയേറ്റർ റിലീസിനൊരുങ്ങി 'ഫെമിനിച്ചി ഫാത്തിമ'; റിലീസ് തീയതി പുറത്ത്
കൊച്ചി: ഫാസില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച 'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രം ഒക്ടോബര്‍ 10-ന് തിയേറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ഈ ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും താമര്‍ കെ.വിയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം താമര്‍ അവതരിപ്പിക്കുന്നു.
നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ മികച്ച നിരൂപക പ്രശംസ നേടിയ 'ഫെമിനിച്ച് ഫാത്തിമ' ഇതിനോടകം ഒട്ടേറെ പുരസ്കാരങ്ങളും അംഗീകാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച മലയാള ചിത്രം, ഓഡിയന്‍സ് പോള്‍ അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ഐഎഫ്എഫ്കെയില് നിന്ന് ലഭിച്ചു. കൂടാതെ, ബിഐഎഫ്എഫ് ഏഷ്യന്‍ മത്സരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം, ഫിപ്രസി ഇന്ത്യ 2024-ലെ മികച്ച രണ്ടാമത്തെ ചിത്രം, കേരള സംസ്ഥാന സര്‍ക്കാരിന്റെയും ചലച്ചിത്രമേളകളുടെയും പുരസ്കാരങ്ങള്‍ എന്നിവയും ചിത്രത്തെ തേടിയെത്തി.
മികച്ച സംവിധായകന്, മികച്ച തിരക്കഥ, മികച്ച നടി, മികച്ച രണ്ടാമത്തെ നടി, മികച്ച രണ്ടാമത്തെ നടന് തുടങ്ങിയ വ്യക്തിഗത പുരസ്കാരങ്ങളും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചു. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രിന്‍സ് ഫ്രാന്‍സിസ് നിര്‍വഹിക്കുന്നു. ഷിയാദ് കബീറാണ് പശ്ചാത്തല സംഗീതം. സംവിധായകന് ഫാസില്‍ മുഹമ്മദ് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.