ചെന്നൈ: ഭാഷാഭേദമന്യ പ്രേക്ഷകരുടെ മനസ്സിൽ ഒരുപോലെ തിളങ്ങിയ തമിഴ് ചിത്രമായിരുന്നു '96'. തൃഷയും വിജയസേതുപതിയും ഒരുമിച്ച ചിത്രം ഇപ്പോഴും എവർ ഗ്രീൻ ലിസ്റ്റിൽ പെടും. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തി റാമും ജാനകിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ.

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ റാമും ജാനകിയുമായി വിജയ് സേതുപതിയും തൃഷയും വീണ്ടും എത്തുന്നുവെന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ. ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്നാണ് സൂചനകൾ.

പ്രേംകുമാർ രചനയും സംവിധാനവും നിർവഹിച്ച '96' സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. വിജയ് സേതുപതിയുടെയും തൃഷയുടെ യും മികച്ച പ്രകടനം അടയാളപ്പെടുത്തിയ സിനിമയാണ് 96.

കേരളീയ പ്രേക്ഷകരുടെയും മനം കീഴടക്കി. 96ന് ശേഷം പ്രേംകുമാർ സംവിധാനം ചെയ്ത് കാർത്തി, അരവിന്ദ് സ്വാമി ചിത്രം മെയ്യഴകനും വളരെ മികച്ച അഭിപ്രായമാണ് നേടിയത്. ചിത്രം ഇപ്പോൾ ഒടിടി യിൽ റിലീസ് ചെയ്തിട്ടുണ്ട്.