- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായികയായി തിളങ്ങാൻ സ്വാസിക; സംവിധാനം നേമം പുഷ്പരാജ്; പറയുന്നത് സ്ത്രീകളുടെ പോരാട്ടത്തിൻ്റെ കഥ; ചിത്രം 'രണ്ടാം യാമം' ട്രെയ്‌ലർ പുറത്തിറങ്ങി; സൂപ്പറാകുമെന്ന് പ്രേക്ഷകർ
നായികയായി തിളങ്ങാൻ ഒരുങ്ങി സ്വാസിക. നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന 'രണ്ടാംയാമം' എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തെത്തി. ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ആർ ഗോപാലാണ് ഈ ചിത്രം തിരക്കഥ രചിച്ച് നിർമ്മിക്കുന്നത്. കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന ചതിയ്ക്കും വഞ്ചനയ്ക്കുമെതിരെ സ്ത്രീകള്‍ വിരൽ ചൂണ്ടുന്ന ഈ കാലഘട്ടത്തിലെ സ്ത്രീകളുടെ പോരാട്ടത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്. വ്യത്യസ്ഥ കാഴ്ച്ചപ്പാടുകൾ ഉള്ള ഇരട്ട സഹോദരന്മാരുടെ ജീവിതത്തിനും ഈ ചിത്രത്തിൽ ഏറെ സ്ഥാനമുണ്ട്. ഹൃദ്യമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുന്നത്.
ത്രില്ലും ആക്ഷനും ഇമോഷനുമൊക്കെ ചേരുന്ന, ഗാനങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയിട്ടുള്ള ഒരു ക്ളീൻ എൻ്റർടൈനറാണ് ഈ ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. സാസ്വികയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാസ്വികയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രമായിരിക്കും ഇതിലെ സോഫിയ എന്നും അണിയറക്കാര്‍ പറയുന്നു.
യുവനിരയിലെ ശ്രദ്ധേയരായ ധ്രുവനും ഗൗതം കൃഷ്ണയുമാണ് ഈ ചിത്രത്തിലെ നായകന്മാർ. ജോയ് മാത്യു, സുധീർ കരമന, നന്ദു, ഷാജു ശ്രീധർ, രാജസേനൻ, ജഗദീഷ് പ്രസാദ്, രേഖ രമ്യാ സുരേഷ്, ഹിമാശങ്കരി, എ ആർ കണ്ണൻ, അംബിക മോഹൻ, രശ്മി സജയൻ എന്നിവരും പ്രധാന താരങ്ങളാണ്.