- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാജിക് ഫ്രയ്മ്സിന്റെ മുപ്പത്തി അഞ്ചാമത് ചിത്രം; ബിജു മേനോനൊപ്പം ശ്രീനാഥ് ഭാസിയും വിനയ് ഫോർട്ടും; 'അവറാച്ചൻ ആൻഡ് സൺസ്' ന്റെ ചിത്രീകരണം ആരംഭിച്ചു
കൊച്ചി: എആർഎമ്മിന്റെ വലിയ വിജയത്തിന് ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രമാണ് 'അവറാച്ചൻ ആൻഡ് സൺസ്'. മലയാള സിനിമാ പ്രേക്ഷകർക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സ് നിർമ്മിക്കുന്ന മുപ്പത്തി അഞ്ചാമത് ചിത്രം കൂടിയാണിത്. നവാഗതനായ അമൽ തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജുമേനോൻ, ശ്രീനാഥ് ഭാസി, വിനയ് ഫോർട്ട്, ഗണപതി, ഗ്രെയ്‌സ് ആന്റണി, അഖിലാ ഭാർഗവൻ, പോളി വത്സൻ, പാർവതി ബാബു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു.
മാജിക് ഫ്രയ്മ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർവഹിക്കുന്നു. ജോസഫ് വിജീഷ്, അമൽ തമ്പി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സനൽ ദേവാണ്.
കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് പന്തളം, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോദരൻ, ആർട്ട് ആകാശ് ജോസഫ് വർഗീസ്, ആർട്ട് അജി കുട്ട്യാനി, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, കോസ്റ്റിയൂം സ്റ്റെഫി സേവ്യർ, മേക്കപ്പ് റഷീദ് അഹമ്മദ്, ചീഫ് അസ്സോസിയേറ്റ് ജിബിൻ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്
അഡ്മിനിസ്ട്രേഷൻ ആൻഡ് മാർക്കറ്റിംഗ് ഹെഡ് ബബിൻ ബാബു, കാസ്റ്റിങ് ഡയറക്ടർ ബിനോയ് നമ്പാല, സ്റ്റിൽസ് ബിജിത് ധർമടം, ടൈറ്റിൽ ആൻഡ് പോസ്റ്റർ യെല്ലോ ടൂത്ത്സ്, മാർക്കറ്റിങ് സൗത്ത് ഫ്രയ്മ്സ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി ആർ ആഷിഫ് അലി, അഡ്വെർടൈസ്മെന്റ് ബ്രിങ്ഫോർത്ത്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ മാജിക് ഫ്രയ്മ്സ് റിലീസ്, പി ആർ ഓ പ്രതീഷ് ശേഖർ.