- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോലീസ് വേഷത്തിൽ പൃഥ്വിരാജ്; നായിക കത്രീന കൈഫ്; ക്രൈം ഡ്രാമ 'ദായ്‌റ'യുടെ ചിത്രീകരണം ആരംഭിച്ചു
മുംബൈ: മേഘ്‌ന ഗുൽസാർ ഒരുക്കുന്ന പുതിയ ക്രൈം ഡ്രാമ ചിത്രം 'ദായ്‌റ'യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൽ നടൻ പൃഥ്വിരാജ് സുകുമാരൻ പോലീസ് ഇൻസ്‌പെക്ടറുടെ വേഷത്തിലെത്തുന്നു. കരീന കപൂറാണ് ചിത്രത്തിലെ നായിക. ജംഗ്ലീ പിക്‌ചേഴ്‌സും പെൻ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.
'റാസി', 'തൽവാർ', 'സാം ബഹാദൂർ' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ മേഘ്‌ന ഗുൽസാർ ആദ്യമായി പൃഥ്വിരാജ് സുകുമാരനുമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ദായ്‌റ'യ്ക്കുണ്ട്. ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രം കുറ്റം, ശിക്ഷ, നീതി എന്നിവയുടെ കാലാതീതമായ വൈരുദ്ധ്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
'ദായ്‌റ' വൻ ക്യാൻവാസിലുള്ള ചിത്രീകരണ ശൈലിയിലാണ് അണിയിച്ചൊരുക്കുന്നത്. മേഘ്‌ന ഗുൽസാറും യഷ് കേശവാനിയും സീമ അഗർവാളുമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷൂട്ടിങ്ങിന്റെ തുടക്കത്തിൽ പുറത്തുവന്ന ദൃശ്യങ്ങൾ, ചിത്രം ശക്തമായ പ്രമേയമുള്ള ഒരു ക്രൈം ത്രില്ലറായിരിക്കുമെന്ന സൂചന നൽകുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് പൃഥ്വിരാജ് ഒരു പോലീസ് വേഷത്തിൽ എത്തുന്നത്.
ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ ഇതിൽ അഭിനയിക്കാൻ തീരുമാനിച്ചതായി പൃഥ്വിരാജ് മുൻപ് വ്യക്തമാക്കിയിരുന്നു. കഥാപാത്രവും അയാൾ ചെയ്യുന്ന കാര്യങ്ങളും തന്നെ പൂർണമായും ആകർഷിച്ചെന്നും മേഘ്‌ന ഗുൽസാറിനോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് വലിയ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.