കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരങ്ങളായ മാത്യു തോമസും ദേവിക സഞ്ജയും ആദ്യമായി ഒരുമിക്കുന്ന ചിത്രം 'സുഖമാണോ സുഖമാണ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടനും സംവിധായകനുമായ സുരേഷ് ഗോപിയും നടി മഞ്ജു വാര്യരും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്.

അരുൺ ലാൽ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ് ചിത്രം നിർമ്മിക്കുന്നത്. ഗരിമ വോഹ്രയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.

മാത്യു തോമസും ദേവിക സഞ്ജയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ജഗദീഷ്, സ്ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ, ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരും അണിനിരക്കുന്നു.

ടോബിൻ തോമസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. അപ്പു ഭട്ടതിരിയാണ് എഡിറ്റർ. നിപിൻ ബെസെന്റ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം പ്ലോട്ട് പിക്ചേഴ്സിനും ഓഡിയോ റൈറ്റ്സ് ലൂസിഫർ മ്യൂസിക്കിനുമാണ്.