- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിക്ടിം, ക്രിമിനൽ, ലെജൻഡ്'; ശക്തമായ സ്ത്രീ കഥാപാത്രവുമായി അനുഷ്ക ഷെട്ടി; പ്രതികാര കഥയുമായി ഞെട്ടിക്കാനൊരുങ്ങി 'ഘാട്ടി'; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ഹൈദരാബാദ്: ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ പുറത്തെത്തിയത് മുതൽ വലിയ ചർച്ചയായ ചിത്രമായിരുന്നു അനുഷ്‍ക ഷെട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന 'ഘാട്ടി,'. ശക്തമായ സ്ത്രീ കഥാപാത്രവുമായാണ് അനുഷ്ക ചിത്രത്തിലെത്തുന്നത്. ഒരു റിവഞ്ച് ത്രില്ലറാണ് ചിത്രമെന്നാണ് വിവരം. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. 2025 ഏപ്രിൽ 18 നാണ് ചിത്രം ആഗോള തലത്തില്‍ റിലീസ് ചെയ്യുക.
കൃഷ് സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ രാജീവ് റെഡ്ഡിയും സായ് ബാബുവും ചേർന്നാണ് നിർമ്മിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'വേദം' എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് 'ഘാട്ടി'.
ബാഹുബലിയ്ക്ക് ശേഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുഷ്കയുടെ മറ്റൊരു പാൻ-ഇന്ത്യ ചിത്രമാണിത്. ക്രിഷ്, അനുഷ്കാ, ചിത്രത്തിന്റെ നിർമ്മാതാക്കൾ എന്നിവർ ഒത്തുചേർന്ന ഒരു രസകരമായ വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടത്. ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പോസ്റ്ററിൽ സാരിയണിഞ്ഞ ഉഗ്രരൂപത്തിലാണ് അനുഷ്ക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'വിക്ടിം, ക്രിമിനൽ, ലെജൻഡ്' എന്നാണ് പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്ന ടാഗ്‌ലൈൻ.. ബിഗ് ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. മനോജ് റെഡ്ഡി കടസാനി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചാണക്യ റെഡ്ഡി തുരുപ്പു ആണ്. നാഗവെല്ലി വിദ്യാ സാഗർ സംഗീത സംവിധായകൻ.
ഛായാഗ്രഹണം മനോജ് റെഡ്ഡി കടസാനി, സംഗീത സംവിധായകൻ നാഗവെല്ലി വിദ്യാ സാഗർ, എഡിറ്റർ ചാണക്യ റെഡ്ഡി തുരുപ്പു, വെങ്കട്ട് എൻ സ്വാമി, കലാസംവിധായകൻ തോട്ട തരണി, സംഭാഷണങ്ങൾ സായ് മാധവ് ബുറ, കഥ ചിന്താകിന്ദി ശ്രീനിവാസ് റാവു, സംഘട്ടനം രാം കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈനർ അനിൽ ഭാനു, മാർക്കറ്റിംഗ് ഫസ്റ്റ് ഷോ, പിആർഒ ശബരി.