ചെന്നൈ: സിനിമയില്‍ വിരാമമിട്ട് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് ഇളയ ദളപതി വിജയ്. സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്ന അദ്ദേഹം തമിഴ് രാഷ്ട്രീയത്തില്‍ എത്രകണ്ട് ഹിറ്റാകും എന്ന ചോദ്യമാണ് ഉയരുന്നത്. ഇതേസമയം വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദ ഗോട്ടാണ് നടന്റെ ഏറ്റുവും പുതിയ ചിത്രം.

സെപ്റ്റംബര്‍ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തന്നത്. തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയൊടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണിത്. ദളപതി 69 ആണ് വിജയുടെ അവസാന ചിത്രം. എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് വിവരം. ചിത്രത്തിനായി നടന്‍ വാങ്ങുന്നത് വന്‍ പ്രതിഫലമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സിയാസത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 220 കോടിയാണ് വിജയ് യുടെ പ്രതിഫലമത്രേ. 2025 ല്‍ ആണ് ചിത്രം തിയറ്ററുകളിലെത്തുക. ഒക്ടോബറോടെ തലപതി 69ന്റെ ചിത്രീകരണം ആരംഭിക്കും. ആര്‍ആര്‍ആര്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിച്ച ഡിവിവി ദനയ്യയാണ് ദളപതി 69നിര്‍മ്മിക്കുന്നത്.

ഗോട്ടിലെ വിജയ് യുടെ പ്രതിഫലം 200 കോടിയാണെന്ന് നിര്‍മാതാവ് അര്‍ച്ചന കല്‍പതി വെളിപ്പെടുത്തിയിട്ടുണ്ട്. 400 കോടി ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. സിനിമ വന്‍ വിജയമായിരിക്കുമെന്ന പ്രതീക്ഷയും അര്‍ച്ചന പങ്കവെക്കന്നുണ്ട്.നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിട്ടുണ്ട്.