- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷെയിൻ നിഗം പ്രധാന വേഷത്തിലെത്തുന്ന 'ഹാല്'; ചിത്രത്തിലെ റാപ്പ് ഗാനം പുറത്ത്; ശ്രദ്ധനേടി 'നിലപാട്...'
കൊച്ചി: ഷെയിൻ നിഗം നായകനാകുന്ന 'ഹാൽ' എന്ന ചിത്രത്തിലെ 'നിലപാട്...' എന്ന റാപ്പ് ഗാനം ശ്രദ്ധ നേടുന്നു. ഷെയിൻ നിഗത്തോടൊപ്പം കോമഡി താരം വിനീത് ബീപ്പ് കുമാറും ഈ ഗാനത്തിൽ ആലപിച്ചിട്ടുണ്ട്. സെപ്റ്റംബർ 19ന് വേൾഡ് വൈഡ് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സംവിധായകൻ നവാഗതനായ വീരയാണ്.
ജോണി ആന്‍റണി, നത്ത്, കെ. മധുപാൽ, ജോയ് മാത്യു, സുരേഷ് കൃഷ്ണ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്ന 'ഹാൽ' ഒരു കളർഫുൾ എന്‍റർടെയ്നർ ആയിരിക്കും എന്നാണ് സൂചന. ഷെയിൻ നിഗത്തിന്റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. സാക്ഷി വൈദ്യയാണ് നായിക. നന്ദഗോപൻ വി ഈണമിട്ട് ബിൻസും അബിയും ചേർന്ന് രചിച്ച ഗാനത്തിന്റെ വിഡിയോ സംവിധാനം മനു ഹസൻ ആണ്.
മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ഒരേസമയം പ്രദർശനത്തിനെത്തും. ബോളിവുഡിലെ പ്രമുഖ ഗായകൻ അങ്കിത് തിവാരി ആദ്യമായി മലയാളത്തിൽ പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 90 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം പൂർത്തിയാക്കിയ 'ഹാൽ' സംഗീതത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാണ്.
നിഷാദ് കോയയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവി ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജെ.വി.ജെ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, മോഷൻ പോസ്റ്റർ, എന്നിവയും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.