- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാരിയുടെ ദാമ്പത്യജീവിതം തകർത്ത പെണ്ണ്; ഇതാണ് കർമ്മ ഫലമെന്ന് പറയുന്നത്! ആ വേർപിരിയൽ വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ തീപ്പൊരി ചർച്ച; ഹൻസികയ്ക്ക് വ്യാപക വിമർശനം

ദക്ഷിണേന്ത്യൻ നടി ഹൻസിക മോട്‌വാനിയും വ്യവസായി സൊഹേൽ ഖതൂരിയയും വിവാഹമോചിതരായി. മുംബൈയിലെ ബാന്ദ്ര കുടുംബകോടതിയാണ് ഇരുവരുടെയും വിവാഹമോചന ഹർജിയിൽ തീർപ്പുകൽപ്പിച്ചത്. ഈ വേർപിരിയൽ ഹൻസികയുടെ മുൻകാല ബന്ധങ്ങളെക്കുറിച്ചുള്ള സാമൂഹിക മാധ്യമങ്ങളിലെ ചർച്ചകൾക്കും വിമർശനങ്ങൾക്കും വീണ്ടും വഴിയൊരുക്കിയിരിക്കുകയാണ്.
വ്യക്തിപരമായ കാഴ്ചപ്പാടുകളിലും ജീവിതശൈലിയിലുമുള്ള വ്യത്യാസങ്ങളാണ് തങ്ങളുടെ ദാമ്പത്യം തകരാൻ കാരണമെന്ന് ഇരുവരും കോടതിയെ അറിയിച്ചു. നിസ്സാരമായ പ്രശ്‌നങ്ങൾ പോലും ഇടയ്ക്കിടെ വാക്കുതർക്കങ്ങളായി മാറിയെന്നും, ഇത് ഒരുമിച്ച് ജീവിക്കുന്നത് ദുഷ്കരമാക്കിയെന്നും ഇവർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പലതവണ പ്രശ്‌നങ്ങൾ രഞ്ജിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ലെന്നും ഇരുവരും കോടതിയെ അറിയിച്ചു. ഹൻസിക ജീവനാംശമായി ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
നടിയുടെ വിവാഹമോചന വാർത്ത പുറത്തുവന്നതിന് പിന്നാലെ, ഹൻസികയ്ക്ക് എതിരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. സൊഹേലിന്റെ ആദ്യ വിവാഹബന്ധം തകർത്തത് ഹൻസികയാണെന്നും, ഈ വേർപിരിയൽ അതിനുള്ള 'കർമ്മഫല'മാണെന്നും പലരും അഭിപ്രായപ്പെടുന്നു. 2016-ൽ ഹൻസികയുടെ ഉറ്റസുഹൃത്തായിരുന്ന റിങ്കി ബജാജും സൊഹേലും തമ്മിലുള്ള വിവാഹത്തിന് ഹൻസിക മുൻനിരയിൽ പങ്കെടുത്തിരുന്നു. ഈ വിവാഹചടങ്ങുകളുടെ വീഡിയോകൾ അന്ന് വ്യാപകമായി പ്രചരിക്കുകയും ചർച്ചയാകുകയും ചെയ്തിരുന്നു. പിന്നീട് സൊഹേലും ഹൻസികയും പ്രണയത്തിലാവുകയും വിവാഹിതരാകുകയുമായിരുന്നു. സുഹൃത്തിന്റെ ദാമ്പത്യം തകർത്താണ് ഹൻസിക വിവാഹിതയായതെന്ന തരത്തിലുള്ള വിമർശനങ്ങൾ അന്നും ശക്തമായിരുന്നു.
തന്റെ വിവാഹത്തിനോടനുബന്ധിച്ച് പുറത്തിറക്കിയ ഡോക്യുമെന്ററിയിലൂടെ ഹൻസിക ഈ ആരോപണങ്ങളെ നിഷേധിച്ചിരുന്നു. സൊഹേലിന്റെ ആദ്യ വിവാഹബന്ധം തകർന്നതിന് താൻ കാരണമല്ലെന്നും, ഇരുവരും തമ്മിലുള്ള ബന്ധം താനുമായി അടുക്കുന്നതിന് മുൻപ് തന്നെ അവസാനിച്ചിരുന്നെന്നും ഹൻസിക വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാദങ്ങളെ പ്രേക്ഷകർ തള്ളിക്കളയുകയായിരുന്നു. നിലവിൽ, സൊഹേലിന്റെയും റിങ്കിയുടെയും വിവാഹവീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുന്നുണ്ട്.


