കൊച്ചി: 'ബിഗ് ഡോഗ്‌സ്' എന്ന ഒറ്റ റാപ്പ് സോംഗിലൂടെ ആഗോള തലത്തില്‍ സൂപ്പര്‍സ്റ്റാറാണ് ഹനുമാന്‍കൈന്‍ഡ് എന്നറിയപ്പെടുന്ന മലയാളി റാപ്പര്‍. ആഗോളതലത്തില്‍ വൈറലായ മലയാളിസൂരജ് ചെറുകാട്ട് മലയാള സിനിമയിലേക്കും എത്തുകയാണ്.

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ തയാറാകുന്ന 'റൈഫിള്‍ ക്ലബ്ബ്' എന്ന ചിത്രത്തിലൂടെയാണ് ഹനുമാന്‍കൈന്‍ഡിന്റെ രംഗപ്രവേശനം. ചിത്രത്തില്‍ ഭീര എന്ന കഥാപാത്രത്തെയാണ് ഹനുമാന്‍കൈന്‍ഡ് അവതരിപ്പിക്കുക. ഇതിന്റെ കാരക്ടര്‍ പോസ്റ്റര്‍ ആഷിഖ് അബു പുറത്തുവിട്ടു.

'ബിഗ് ഡോഗ്‌സ്' എന്ന റാപ് സോങ്ങിലൂടെയാണ് ഹനുമാന്‍കൈന്‍ഡ് ആഗോളതലത്തില്‍ ട്രെന്‍ഡിങ്ങായിരിക്കുന്നത്. മരണക്കിണറില്‍ ഓടുന്ന ബൈക്കിലും കാറിലും ലൈവ് സ്റ്റണ്ട് നടത്തിക്കൊണ്ട് ഹനുമാന്‍കൈന്‍ഡ് അവതരിപ്പിച്ച റാപ് സോങ് ഇതിനോടകം 56 മില്യണ്‍ പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. ലോകം ചര്‍ച്ച ചെയ്യുന്ന ഈ മ്യൂസിക് വിഡിയോ ചിത്രീകരിച്ചത് കേരളത്തിലെ പൊന്നാനിയിലാണ്.