കൊച്ചി: ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു 'ഹലോ മമ്മി'. വ്യത്യസ്തമായ പ്രമേയവുമായെത്തിയ ചിത്രം ജനപ്രീതി പിടിച്ചു പറ്റി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഫാന്റസി ഹൊറർ കോമഡി എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. അത് പ്രേക്ഷകർ തീയേറ്ററുകളിൽ ആഘോഷമാക്കി എന്നാണ് ബോക്സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്. നവംബർ 21ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം അഡിഷണൽ സെന്ററുകളിൽ പ്രദർശനം ആരംഭിച്ച വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

നിലവിൽ 123 തിയറ്ററുകളിൽ പടം പ്രദർശനം തുടരുകയാണ്. നാലാം വാരത്തിലേക്ക് ഹലോ മമ്മി എത്തുമ്പോൾ വേൾഡ് വൈഡ് കളക്ഷൻ 18 കോടിയാണ്. കൂടാതെ ഇരുപത്തോളം അഡിഷണൽ സെന്ററുകളിലും ചിത്രം പ്രദർശനം ആരംഭിച്ചിട്ടുണ്ട്. നാലാം വാരത്തിലേക്ക് ഹലോ മമ്മി എത്തുമ്പോൾ വേൾഡ് വൈഡ് കളക്ഷൻ 18 കോടിയാണ്. കൂടാതെ ഇരുപത്തോളം അഡിഷണൽ സെന്ററുകളിലും ചിത്രം പ്രദർശനം ആരംഭിച്ചിട്ടുണ്ട്. വൻ ഹൈപ്പോടെ തീയേറ്ററുകളിൽ എത്തിയ അല്ലു അർജുൻ ചിത്രമായ 'പുഷ്പ' യ്ക്ക് മുന്നിലും ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മി കോമ്പോയുടെ ചിത്രം പിടിച്ചു നിൽക്കുന്നു എന്നതും ശ്രദ്ധേയമാണ്. യുവാക്കളും കുട്ടികളും കുടുംബ പ്രേക്ഷകരുമെല്ലാം തിയറ്ററുകളിൽ എത്തുന്നതായാണ് റിപ്പോർട്ട്. ഹൊറർ എലമെന്റിനോടൊപ്പം നർമ്മം കൂടി ആയപ്പോൾ ചിത്രം തീയേറ്ററുകളിൽ ഗംഭീര അനുഭവമായെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

സാൻജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. നടൻ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം എന്നൊരു പ്രേത്യകത കൂടിയുണ്ട് 'ഹലോ മമ്മി' എന്ന ചിത്രത്തിന്. അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് ശിവന്റെ അസ്സോസിയേറ്റ് ആയിരുന്ന പ്രവീൺ കുമാറാണ് ഹലോ മമ്മിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജേക്ക്സ് ബിജോയിയാണ് ഹലോ മമ്മിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. 2018, ആർഡിഎക്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ചിത്രസംയോജനം നിർവഹിച്ച ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റർ.