- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുൽഖർ സൽമാന്റെ 40-ാം ചിത്രം ‘ഐ ആം ഗെയിം’; മാസ്സ് ലുക്കിൽ ഡിക്യു; ആവേശം നിറച്ച് ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
കൊച്ചി: ദുൽഖർ സൽമാൻ നായകനാവുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം ‘ഐ ആം ഗെയി'മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ദുൽഖറിന്റെ കരിയറിലെ 40-ാമത് ചിത്രമാണിത്. 'ആർഡിഎക്സ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ്.
'കബാലി', 'കെജിഎഫ്' സീരീസ്, 'കൈതി', 'വിക്രം', 'ലിയോ', 'സലാർ' തുടങ്ങിയ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററുകൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ് മാസ്റ്റേഴ്സ് ആണ് ‘ഐ ആം ഗെയി’മിന് വേണ്ടിയും ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. 'ആർഡിഎക്സി'ലൂടെ വിജയകരമായ കൂട്ടുകെട്ട് സ്ഥാപിച്ച അൻപറിവ് ടീം വീണ്ടും നഹാസിനൊപ്പം ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥയും ആദർശ് സുകുമാരനും ഷഹബാസ് റഷീദും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നു.
ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രീകരണം പൂർത്തിയാക്കിയിട്ടില്ലാത്ത ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള പ്രതീക്ഷകൾ ദുൽഖർ സൽമാൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നതോടെ ഉയർന്നിരിക്കുകയാണ്. നേരത്തെ മറ്റ് പ്രധാന താരങ്ങളുടെ പോസ്റ്ററുകളും പുറത്തിറക്കിയിരുന്നു.
ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതവും ചമൻ ചാക്കോ എഡിറ്റിംഗും ഒരുക്കുന്നു. അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനറും റോണക്സ് സേവ്യർ മേക്കപ്പും മഷർ ഹംസ കോസ്റ്റ്യൂമും നിർവഹിച്ചിരിക്കുന്നു. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷൻ കൺട്രോളർ. വിഎഫ്എക്സ് - തൗഫീഖ് - എഗ്‌വൈറ്റ്, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, പിആർഒ - ശബരി എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ.




