ഏത് സമയത്താണോ ഈ പരിപാടിക്ക് ഇറങ്ങിയത്! തിയേറ്ററിന് പിന്നാലെ ഒടിടിയിലും ഇന്ത്യന്‍ 2 ന് ട്രോള്‍മഴ; കുറച്ചൊക്കെ ലോജിക്കാകാമെന്നും വിമര്‍ശനം
തിരുവനന്തപുരം: തിയേറ്ററിലെ സമാനതകളില്ലാത്ത തിരിച്ചടിക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കമലഹാസന് -ഷങ്കര്‍ ചിത്രം ഇന്ത്യന്‍ 2 ഒടിടിയില്‍ സ്ട്രീമിങ്ങ് ആരംഭിച്ചത്. നെറ്റ്ഫ്ളിക്സിലാണ് ചിത്രം എത്തിയത്.തിയേറ്ററില്‍ നേരിട്ടതിനേക്കാള്‍ വലിയ വിമര്‍ശനവും ട്രോളുമാണ് ചിത്രത്തിന് ഇപ്പോള്‍ ലഭിക്കുന്നത്. ഏത് സമയത്താണോ ഇവര്‍ക്ക് ഇങ്ങനെ ഒരു പരിപാടിക്ക് ഇറങ്ങാന്‍ തോന്നിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന ചോദ്യം. യുക്തിയില്ലാത്ത രംഗങ്ങള്‍ നിറച്ച് സിനിമയെ നശിപ്പിച്ചുവെന്നാണ് മറ്റൊരു ആക്ഷേപം.കമല്‍ ഹാസന്റെ കഥാപാത്രത്തിന് പുറമേ സിദ്ധാര്‍ഥ്,പ്രിയാ ഭവാനിശങ്കര്‍ എന്നിവരുടെ കഥാപാത്രങ്ങളെയും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുകയാണ്.വൈദ്യശാസ്ത്രത്തിന്റെയും […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: തിയേറ്ററിലെ സമാനതകളില്ലാത്ത തിരിച്ചടിക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കമലഹാസന് -ഷങ്കര്‍ ചിത്രം ഇന്ത്യന്‍ 2 ഒടിടിയില്‍ സ്ട്രീമിങ്ങ് ആരംഭിച്ചത്. നെറ്റ്ഫ്ളിക്സിലാണ് ചിത്രം എത്തിയത്.തിയേറ്ററില്‍ നേരിട്ടതിനേക്കാള്‍ വലിയ വിമര്‍ശനവും ട്രോളുമാണ് ചിത്രത്തിന് ഇപ്പോള്‍ ലഭിക്കുന്നത്. ഏത് സമയത്താണോ ഇവര്‍ക്ക് ഇങ്ങനെ ഒരു പരിപാടിക്ക് ഇറങ്ങാന്‍ തോന്നിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന ചോദ്യം.
യുക്തിയില്ലാത്ത രംഗങ്ങള്‍ നിറച്ച് സിനിമയെ നശിപ്പിച്ചുവെന്നാണ് മറ്റൊരു ആക്ഷേപം.കമല്‍ ഹാസന്റെ കഥാപാത്രത്തിന് പുറമേ സിദ്ധാര്‍ഥ്,പ്രിയാ ഭവാനിശങ്കര്‍ എന്നിവരുടെ കഥാപാത്രങ്ങളെയും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുകയാണ്.വൈദ്യശാസ്ത്രത്തിന്റെയും ഫിസിക്സിന്റെയും സാമാന്യ യുക്തിയെ ചോദ്യം ചെയ്യുന്ന രംഗങ്ങളാണ് സിനിമയിലുടനീളമെന്ന് വിമര്‍ശകര്‍ പറയുന്നു. വി.എഫ്.എക്സിനും നിലവാരമില്ലെന്നും അഭിപ്രായമുയരുന്നുണ്ട്.
അതേ സമയം ഒരു കൊമേഴ്ഷ്യല്‍ സിനിമയില്‍ യുക്തി തിരയരുതെന്നാണ് സിനിമയെ പിന്തുണയ്ക്കുന്നവരുടെ വാദം.ഇന്ത്യന്‍ 3 യില്‍ പ്രതീക്ഷയുണ്ടെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.ഇന്ത്യന്‍ 2 വിന്റെ അവസാന ഭാഗത്ത് ഇന്ത്യന്‍ 3 യിലെ ഏതാനും രംഗങ്ങള്‍ കാണിക്കുന്നുണ്ട്.2025 ലാണ് മൂന്നാം ഭാഗമെത്തുക.1996-ലെ ബോക്സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്ത് ബ്ലോക്ക്ബസ്റ്ററടിച്ച ചിത്രമാണ് 'ഇന്ത്യന്‍'. അതുകൊണ്ടു തന്നെ ഇന്ത്യന്‍ രണ്ടാംഭാഗം വരുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമായിരുന്നു.
ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരനും റെഡ് ജെയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. എസ്.ജെ. സൂര്യ, രാകുല്‍ പ്രീത് സിംഗ്, ബോബി സിംഹ എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, വിവേക് എന്നിവരും താരനിരയിലുണ്ട്. ഇരുവരുടേയും മരണശേഷം പുറത്തിറങ്ങുന്ന ചിത്രം എന്ന രീതിയില്‍ ഇന്ത്യന്‍ 2 വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബി. ജയമോഹന്, കബിലന് വൈരമുത്തു, ലക്ഷ്മി ശരവണ കുമാര്‍ തുടങ്ങിയ എഴുത്തുകാരുമായി ചേര്‍ന്നാണ് സംവിധായകന് ശങ്കര്‍ 'ഇന്ത്യന്‍ 2'വിന്റെ തിരക്കഥ തയ്യാറാക്കിയത്. കഥ സംവിധായകന്റേത് തന്നെയാണ്.
1996 മേയ് 9നാണ് 'ഇന്ത്യന്‍' റിലീസ് ചെയ്തത്. അഴിമതിക്കെതിരെ പോരാടുന്ന സ്വാതന്ത്രസമര സേനാനിയായ സേനാപതിയെന്ന വൃദ്ധന്റെ റോളിലാണ് കമല്ഹാസന് 'ഇന്ത്യനി'ല്‍ പ്രത്യക്ഷപ്പെട്ടത്.